പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈനില്‍ പത്താംക്ലാസ് പാസാകത്തവര്‍ പൈലറ്റ്; ഞെട്ടിക്കുന്ന രേഖകള്‍ പുറത്ത്

ലാഹോര്‍: പാകിസ്ഥാനിലെ ഔദ്യോഗിക എയര്ലൈന് പൈലറ്റുമാര്ക്ക് പത്താം ക്ലാസ് യോഗ്യത പോലുമില്ല. പാകിസ്ഥാന് ഇന്റര്നാഷണല് എയര്ലൈന്സില് (പി.ഐ.എ) പൈലറ്റുമാരുടെ യോഗ്യതകള് സംബന്ധിച്ച ഔദ്യോഗിക രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പാകിസ്ഥാന് സിവില് ഏവിയേഷന് അതോറിറ്റിയാണ് (സിഎഎ) കഴിഞ്ഞദിവസം സുപ്രീംകോടതി ബെഞ്ചിനുമുന്നില് പൈലറ്റുമാരുടെ യോഗ്യതാ വിവരങ്ങള് സംബന്ധിച്ച രേഖകള് സമര്‍പ്പിച്ചത്.
ഏഴ് പൈലറ്റുമാരുടെ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്നും അഞ്ചുപേര്‍ പത്താംക്ലാസ് പോലും വിജയിച്ചിട്ടില്ലെന്നും പിഐഎ കോടതിയില്‍ വ്യക്തമാക്കി. കൃത്യമായ രേഖകള്‍ ഹാജരാക്കാതിരുന്ന 50 ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ഏവിയേഷന്‍ അധികൃതര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് സുപ്രീം കോടതി ഉന്നയിച്ചത്. ബസ് ഓടിക്കാന്‍ പോലും യോഗ്യതയില്ലാത്തവരാണ് പൈലറ്റുമാരായത്. ഇവര്‍ വിമാനം പറത്തി യാത്രികരുടെ ജീവന്‍ അപകടത്തിലാക്കുകയാണെന്ന് ജസ്റ്റിസ് ഇജാസുല്‍ അഹ്‌സന്‍ പരിഹസിച്ചു.
4321 ജീവനക്കാരുടെ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ച് കഴിഞ്ഞെന്നും 402 പേരുടെ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ചു വരുകയാണെന്നും സി എ എ കോടതിയെ അറിയിച്ചിട്ടുണ്ട്. സര്‍വ്വകലാശാലകള്‍ സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്കായി സഹകരിക്കുന്നില്ലെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. പൈലറ്റുമാരുടെയും ജീവനക്കാരുടെയും യോഗ്യതകള്‍ കൃത്യമായി പരിശോധിക്കണമെന്ന് കോടതി ഉത്തരവിട്ടിട്ടുണ്ട്.