കുട്ടികളെ വെടിവെച്ചത് ദുഷ്ടശക്തികളുടെ പ്രേരണയാലെന്ന് ഫ്‌ളോറിഡയില്‍ വെടിവെപ്പ് നടത്തിയ നിക്കോളാസ് ക്രൂസ്

ഫ്ളോറിഡയില് സ്കൂളില് വെടിവെപ്പ് നടത്തിയത് പൈശാചിക ശക്തികളുടെ പ്രേരണയാലെന്ന് പ്രതി നിക്കോളാസ് ക്രൂസ്. പോലീസിന് നല്കിയ മൊഴിയിലാണ് 19കാരനായ നിക്കോളാസ് ഇങ്ങനെ പറഞ്ഞത്. തന്റെ തലക്കുള്ളില് നിന്ന് ആരോ ആവശ്യപ്പെട്ടതനുസരിച്ചാണ് ആക്രമണം നടത്തിയത്. സ്കൂള് കുട്ടികള് ഉള്പ്പെടെ 17 പേരാണ് ഇയാള് നടത്തിയ ആക്രമണത്തില് കൊല്ലപ്പെട്ടത്.
 | 

കുട്ടികളെ വെടിവെച്ചത് ദുഷ്ടശക്തികളുടെ പ്രേരണയാലെന്ന് ഫ്‌ളോറിഡയില്‍ വെടിവെപ്പ് നടത്തിയ നിക്കോളാസ് ക്രൂസ്

ഫ്‌ളോറിഡ: ഫ്‌ളോറിഡയില്‍ സ്‌കൂളില്‍ വെടിവെപ്പ് നടത്തിയത് പൈശാചിക ശക്തികളുടെ പ്രേരണയാലെന്ന് പ്രതി നിക്കോളാസ് ക്രൂസ്. പോലീസിന് നല്‍കിയ മൊഴിയിലാണ് 19കാരനായ നിക്കോളാസ് ഇങ്ങനെ പറഞ്ഞത്. തന്റെ തലക്കുള്ളില്‍ നിന്ന് ആരോ ആവശ്യപ്പെട്ടതനുസരിച്ചാണ് ആക്രമണം നടത്തിയത്. സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ 17 പേരാണ് ഇയാള്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

ഏഴ് പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. അച്ചടക്ക നടപടിയുടെ ഭാഗമായി സ്‌കൂളില്‍ നിന്ന് പുറത്താക്കിയതാണ് ഇയാളെ പ്രകോപിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്. ബുധനാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് ഇയാള്‍ തോക്കുമായി സ്‌കൂളിലെത്തി ആക്രമണം നടത്തിയത്.

സ്‌കൂളിന്റെ പുറത്ത് നിന്ന് വെടിവെപ്പ് ആരംഭിക്കുകയായിരുന്നു. പുറത്ത് മൂന്ന് പേരും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഫ്‌ളോറിഡയിലെ നിയമമനുസരിച്ച് ഇയാള്‍ക്ക് വധശിക്ഷ ലഭിക്കാനിടയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.