ബോയിങ് 737 വിമാനങ്ങള്‍ സര്‍വീസ് നിര്‍ത്തില്ലെന്ന് ഫ്‌ളെെ ദുബായ്

ബോയിങ് 737 വിമാനങ്ങള് സര്വീസ് നിര്ത്തില്ലെന്ന് ഫ്ളെെ ദുബായ്.157പേരുമായി പുറപ്പെട്ട എത്യോപ്യന് എയര്ലൈന് വിമാനം തകര്ന്നു വീണതിന്റെ പശ്ചാത്തലത്തില് ബോയിങ്ങിന്റെ 737 മാക്സ് വിമാനങ്ങള് ഒഴിവാക്കാന് ചൈന തീരുമാനിച്ചിരുന്നു. എന്നാല് ഇത്തരം വിമാനങ്ങളുടെ പ്രവര്ത്തനക്ഷമതയെക്കുറിച്ച് സംശയങ്ങളില്ലെന്നാണ് കമ്പനിയുടെ നിലപാടെന്ന് ഫ്ലൈദുബായ് വക്താവ് അറിയിച്ചു. 2017ലെ ബെസ്റ്റ് സെല്ലിംഗ് കാറ്റഗറി വിമാനങ്ങളിലൊന്നായ ബോയിംഗ് 737 മാക്സിന്റെ സുരക്ഷാ പ്രശ്നങ്ങളുണ്ടെന്ന് നേരത്തെ റിപ്പോര്ട്ടുകള് പുറത്തുവന്നിരുന്നു.
 | 
ബോയിങ് 737 വിമാനങ്ങള്‍ സര്‍വീസ് നിര്‍ത്തില്ലെന്ന് ഫ്‌ളെെ ദുബായ്

ദുബായ്: ബോയിങ് 737 വിമാനങ്ങള്‍ സര്‍വീസ് നിര്‍ത്തില്ലെന്ന് ഫ്‌ളെെ ദുബായ്.157പേരുമായി പുറപ്പെട്ട എത്യോപ്യന്‍ എയര്‍ലൈന്‍ വിമാനം തകര്‍ന്നു വീണതിന്റെ പശ്ചാത്തലത്തില്‍ ബോയിങ്ങിന്റെ 737 മാക്‌സ് വിമാനങ്ങള്‍ ഒഴിവാക്കാന്‍ ചൈന തീരുമാനിച്ചിരുന്നു. എന്നാല്‍ ഇത്തരം വിമാനങ്ങളുടെ പ്രവര്‍ത്തനക്ഷമതയെക്കുറിച്ച് സംശയങ്ങളില്ലെന്നാണ് കമ്പനിയുടെ നിലപാടെന്ന് ഫ്‌ലൈദുബായ് വക്താവ് അറിയിച്ചു. 2017ലെ ബെസ്റ്റ് സെല്ലിംഗ് കാറ്റഗറി വിമാനങ്ങളിലൊന്നായ ബോയിംഗ് 737 മാക്സിന്റെ സുരക്ഷാ പ്രശ്നങ്ങളുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

നിലവില്‍ ഉണ്ടായിരിക്കുന്ന സാഹചര്യങ്ങള്‍ പരിശോധിച്ച് വരികയാണെന്ന് ഫ്‌ളൈ ദുബായ് അധികൃതര്‍ വ്യക്തമാക്കി. ബോയിങ് കമ്പനിയുമായി സുരക്ഷാ കാര്യങ്ങളില്‍ ഉടന്‍ ചര്‍ച്ച നടത്തും. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷക്ക് പ്രഥമ പരിഗണന നല്‍കുമെന്നും ഫ്‌ലൈ ദുബായ് അറിയിച്ചു. 2018 ഒക്ടോബറില്‍ ജക്കാര്‍ത്തയില്‍ നിന്ന് 189 പേരുമായി പറന്നുയര്‍ന്ന ഇന്ത്യനീഷ്യയിലെ ലയണ്‍ എയര്‍വേസിന്റെ ബോയിങ് 737 മാക്‌സ് വിമാനം തകര്‍ന്നു വീണിരുന്നു. അപകടത്തില്‍ 189 പേരും അതിദാരുണമായി കൊല്ലപ്പെട്ടു. നെയ്റോബിയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ അപകടത്തില്‍ 157 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

രണ്ട് അപകടങ്ങളും സംഭവിച്ചിരിക്കുന്നത് പറന്നുയര്‍ന്ന് 15 മിനിറ്റുകള്‍ക്കുള്ളിലാണ്. രണ്ട് അപകടങ്ങളുടെയും കാരണം സമാനമാണെന്നാണ് റിപ്പോര്‍ട്ട്. സ്‌പൈസ് ജെറ്റ്, ജെറ്റ് എയര്‍വേസ് എന്നീ ഇന്ത്യന്‍ എയര്‍ലൈന്‍ കമ്പനികളും ബോയിങ് 737 മാക്‌സ് വിമാനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. ചൈന ബോയിങ് മാക്‌സ് 737 വിമാനങ്ങള്‍ പിന്‍വലിച്ചാല്‍ എയര്‍ലൈന്‍സ് കമ്പനികള്‍ക്ക് വലിയ നഷ്ടമുണ്ടാകും.