ലൈംഗിക ചിത്രങ്ങള്‍ക്കായി 6000 യാഹൂ അക്കൗണ്ടുകളില്‍ നുഴഞ്ഞു കയറി; മുന്‍ എന്‍ജിനീയര്‍ പിടിയില്‍
ലൈംഗിക ചിത്രങ്ങളും വീഡിയോകളും പരതുന്നതിനായി മുന്‍ യാഹൂ എന്‍ജിനീയര്‍ 6000ത്തോളം യാഹൂ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തു.
Wed, 2 Oct 2019
| 
ലൈംഗിക ചിത്രങ്ങളും വീഡിയോകളും പരതുന്നതിനായി മുന്‍ യാഹൂ എന്‍ജിനീയര്‍ 6000ത്തോളം യാഹൂ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തു. റെയെസ് ഡാനിയല്‍ റൂയിസ് എന്ന 34 കാരനാണ് യാഹൂ മെയില്‍ അക്കൗണ്ടുകളില്‍ നുഴഞ്ഞു കയറിയത്. കമ്പനിയുടെ ഇന്റേണല്‍ നെറ്റ്വര്ക്കില് ജീവനക്കാരന് എന്ന സൗകര്യം ഉപയോഗിച്ച് നുഴഞ്ഞു കയറി ഇയാള്‍ ഉപയോക്താക്കളുടെ സ്വകാര്യ ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുകയായിരുന്നു.
യുവതികളുടെ അക്കൗണ്ടുകളായിരുന്നു ഇയാള്‍ പ്രധാനമായും ലക്ഷ്യം വെച്ചിരുന്നത്. തേര്‍ഡ് പാര്‍ട്ടി സൈറ്റുകളിലെ പാസ്വേര്ഡ് റീസെറ്റ് ഉപയോഗിച്ച് ആപ്പിള്‍ ഐക്ലൗഡ്, ഫെയിസ്ബുക്ക്, ജിമെയില്‍, ഡ്രോപ്ബോക്സ് തുടങ്ങിയ അക്കൗണ്ടുകളിലേക്കും ഇയാള്‍ നുഴഞ്ഞു കയറിയതായി കണ്ടെത്തിയിട്ടുണ്ട്. കോടതിയില്‍ കുറ്റം തെളിഞ്ഞാല്‍ ഇയാള്‍ക്ക് 5 വര്‍ഷം വരെ തടവ് ലഭിച്ചേക്കും.