അമേരിക്കയില്‍ മാജിക് മഷ്‌റൂം നിയമവിധേയമാക്കുമോ? ഓറിഗോണ്‍ ഹിതപരിശോധനയ്‌ക്കൊരുങ്ങുന്നു

മാജിക് മഷ്റൂം നിയമവിധേയമാക്കണമെന്ന് അമേരിക്കയില് ആവശ്യമുയരുന്നു. ഓറിഗോണ് സംസ്ഥാനത്താണ് ഈ ആവശ്യം ഉയരുന്നത്. വിഷയത്തില് ഹിതപരിശോധന വേണമെന്നാണ് ആവശ്യം. ഇതിനായി 117,578 ഒപ്പുകള് ശേഖരിക്കണം. ഇത്രയും ഒപ്പുകള് ശേഖരിക്കാനായാല് 2020ല് നടക്കുന്ന പൊതുതെരഞ്ഞെടുപ്പിനൊപ്പം മാജിക് മഷ്റൂമിന്റെ ജനപ്രീതിയും അറിയാം. ക്യാംപെയിനിന് ാറിഗോണ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് അംഗീകാരം നല്കിക്കഴിഞ്ഞു.
 | 
അമേരിക്കയില്‍ മാജിക് മഷ്‌റൂം നിയമവിധേയമാക്കുമോ? ഓറിഗോണ്‍ ഹിതപരിശോധനയ്‌ക്കൊരുങ്ങുന്നു

ഓറിഗോണ്‍: മാജിക് മഷ്‌റൂം നിയമവിധേയമാക്കണമെന്ന് അമേരിക്കയില്‍ ആവശ്യമുയരുന്നു. ഓറിഗോണ്‍ സംസ്ഥാനത്താണ് ഈ ആവശ്യം ഉയരുന്നത്. വിഷയത്തില്‍ ഹിതപരിശോധന വേണമെന്നാണ് ആവശ്യം. ഇതിനായി 117,578 ഒപ്പുകള്‍ ശേഖരിക്കണം. ഇത്രയും ഒപ്പുകള്‍ ശേഖരിക്കാനായാല്‍ 2020ല്‍ നടക്കുന്ന പൊതുതെരഞ്ഞെടുപ്പിനൊപ്പം മാജിക് മഷ്‌റൂമിന്റെ ജനപ്രീതിയും അറിയാം. ക്യാംപെയിനിന് ാറിഗോണ്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് അംഗീകാരം നല്‍കിക്കഴിഞ്ഞു.

ഹിതപരിശോധന പാസായാല്‍ ഓറിഗോണില്‍ മാജിക് മഷ്‌റൂമിന്റെ ഉത്പാദനവും ഉപയോഗവും നിയമവിധേയമാകും. മാജിക് മഷ്‌റൂമിന് ക്യാന്‍സര്‍ ചികിത്സക്ക് വിധേയരാകുന്നവരിലും കെമിക്കല്‍ ഡിപ്രഷന്‍ രോഗികളിലും അനുകൂല ഫലങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുമെന്ന് ഗവേഷണങ്ങളില്‍ വ്യക്തമായിട്ടുണ്ടെന്നാണ് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

നിലവില്‍ ഷെഡ്യൂള്‍ഡ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന മയക്കുമരുന്നാണ് ഇത്. മാജിക് മഷ്‌റൂം കൈവശം വെക്കുന്നത് അമേരിക്കയില്‍ കുറ്റകരമാണ്. അമേരിക്കയിലെ 10 സംസ്ഥാനങ്ങളില്‍ കഞ്ചാവിന്റെ ഉപയോഗം ഇപ്പോള്‍ നിയമവിധേയമാണ്.