ഭീകരവാദികളുമായി ബന്ധം; സൗദിയില്‍ നാല് ഇന്ത്യക്കാര്‍ അറസ്റ്റില്‍

ഭീകരവാദികളുമായ ബന്ധം പുലര്ത്തിയ നാല് ഇന്ത്യക്കാര് സൗദിയില് അറസ്റ്റിലായി. ദേശീയ സുരക്ഷാ ഏജന്സിയാണ് ഇവരെ പിടികൂടിയത്. സെപ്റ്റംബര് 25 മുതല് ഡിസംബര് 12 വരെയുള്ള കാലയളവില് നാല് ഇന്ത്യക്കാര് ഉള്പ്പെടെ 177 ഭീകരരെയാണ് സൗദി സുരക്ഷാ വിഭാഗങ്ങള് അറസ്റ്റ് ചെയ്തത്. ഭീകരപ്രവര്ത്തനങ്ങളില് ഏര്പ്പെട്ടവരും തീവ്രവാദികള്ക്ക് സഹായം ചെയ്തവരും അറസ്റ്റ് ചെയ്യപ്പെട്ടവരില് ഉള്പ്പെടും. കേരളത്തില് നിന്ന് ഉള്പ്പെടെ സൗദി വഴി തീവ്രവാദ സംഘടനകളിലേക്ക് റിക്രൂട്ട്മെന്റ് നടക്കുന്നതായി നേരത്തെ റിപ്പോര്ട്ടുകള് പുറത്തു വന്നിരുന്നു.
 | 
ഭീകരവാദികളുമായി ബന്ധം; സൗദിയില്‍ നാല് ഇന്ത്യക്കാര്‍ അറസ്റ്റില്‍

റിയാദ്: ഭീകരവാദികളുമായ ബന്ധം പുലര്‍ത്തിയ നാല് ഇന്ത്യക്കാര്‍ സൗദിയില്‍ അറസ്റ്റിലായി. ദേശീയ സുരക്ഷാ ഏജന്‍സിയാണ് ഇവരെ പിടികൂടിയത്. സെപ്റ്റംബര്‍ 25 മുതല്‍ ഡിസംബര്‍ 12 വരെയുള്ള കാലയളവില്‍ നാല് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 177 ഭീകരരെയാണ് സൗദി സുരക്ഷാ വിഭാഗങ്ങള്‍ അറസ്റ്റ് ചെയ്തത്. ഭീകരപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരും തീവ്രവാദികള്‍ക്ക് സഹായം ചെയ്തവരും അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഉള്‍പ്പെടും. കേരളത്തില്‍ നിന്ന് ഉള്‍പ്പെടെ സൗദി വഴി തീവ്രവാദ സംഘടനകളിലേക്ക് റിക്രൂട്ട്‌മെന്റ് നടക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.

സമീപകാലത്ത് ഭീകരരുമായി ബന്ധം പുലര്‍ത്തിയ 94 സ്വദേശി പൗരന്മാരെയാണ് സൗദി തീവ്രവാദ വിരുദ്ധ സേന പിടികൂടിയത്. ഇവരെ കൂടാതെ സിറിയക്കാരും യെമനികളും ഈജിപ്റ്റുകാരും ഫിലിപ്പിനോകളും പാകിസ്ഥാനികളും ബംഗ്ലാദേശുകാരും പിടിയിലാവരില്‍ ഉള്‍പ്പെടും. അല്‍ ഖൈ്വദ, പാക് തീവ്രവാദ സംഘടനകള്‍, ഐസിസ് തുടങ്ങിയവയുമായി പിടിയിലായവര്‍ക്ക് ബന്ധമുള്ളതായി സൗദി സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ഇവരുടെ വ്യക്തി വിവരങ്ങള്‍ പുറത്തുവിടാന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ തയ്യാറായിട്ടില്ല. ഏറ്റവും പുതിയ കണക്കനുസരിച്ച് 5397 ഭീകരരെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്.