ഓസ്‌ട്രേലിയന്‍ കാട്ടുതീയില്‍ അമ്മയെ നഷ്ടപ്പെട്ട കോല കുഞ്ഞുങ്ങളെ മുലയൂട്ടി കുറുക്കന്‍; വൈറല്‍ വീഡിയോ

ഓസ്ട്രേലിയന് കാട്ടുതീയില് അമ്മയെ നഷ്ടപ്പെട്ട കോല കുഞ്ഞുങ്ങളെ മുലയൂട്ടി കുറുക്കന്; വൈറല് വീഡിയോ
 | 
ഓസ്‌ട്രേലിയന്‍ കാട്ടുതീയില്‍ അമ്മയെ നഷ്ടപ്പെട്ട കോല കുഞ്ഞുങ്ങളെ മുലയൂട്ടി കുറുക്കന്‍; വൈറല്‍ വീഡിയോ

സിഡ്‌നി: ഓസ്‌ട്രേലിയയിലെ കാട്ടുതീയില്‍ കോടിക്കണക്കിന് മൃഗങ്ങളാണ് ചത്തൊടുങ്ങിയത്. നിരവധി കുഞ്ഞുങ്ങള്‍ക്ക് അവരുടെ അമ്മമാരെയും അമ്മ മൃഗങ്ങള്‍ക്ക് കുഞ്ഞുങ്ങളെയും നഷ്ടമായി. ഭക്ഷണം പോലുമില്ലാതെ അലയുന്ന മൃഗങ്ങള്‍ക്ക് ഹെലികോപ്ടറുകളില്‍ നിന്ന് ഭക്ഷണം താഴേക്ക് ഇട്ടുകൊടുക്കുകയാണ് ഓസ്‌ട്രേലിയന്‍ അധികൃതര്‍. എന്നാല്‍ ഇതൊന്നും ഒരു പരിധിക്കപ്പുറം ഫലവത്താകില്ലെന്നതും ഉറപ്പാണ്. അപ്പോളാണ് പ്രകൃതി അതിനും പരിഹാരം കണ്ടെത്തിയിരിക്കുന്നത്. കാട്ടുതീയില്‍ അമ്മയെ നഷ്ടമായ കോല കുഞ്ഞുങ്ങളെ പാലൂട്ടുന്നു ഒരു കുറുക്കന്റെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തു വന്നു. കോല കുഞ്ഞുങ്ങള്‍ പാല് കുടിക്കുന്നതിനായി പെണ്‍കുറുക്കന്‍ ക്ഷമയോടെ നില്‍ക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. റെബേക്ക ഹെര്‍ബര്‍ട്ട് എന്ന സ്ത്രീയാണ് ഈ വീഡിയോ പങ്കുവെച്ചത്.

വീഡിയോ കാണാം