ലൈംഗികാതിക്രമങ്ങളുടെ പേരില്‍ രണ്ടു വര്‍ഷത്തിനിടെ പുറത്താക്കിയത് 48 പേരെയെന്ന് ഗൂഗിള്‍

ലൈംഗികാതിക്രമങ്ങങ്ങളുടെ പേരില് കഴിഞ്ഞ രണ്ടു വര്ഷങ്ങള്ക്കിടെ 48 പേരെ പുറത്താക്കിയിട്ടുണ്ടെന്ന് ഗൂഗിള്. 13 മുതിര്ന്ന ഉദ്യോഗസ്ഥരുള്പ്പെടെയാണ് പുറത്താക്കപ്പെട്ടിരിക്കുന്നത്. ലൈംഗികാതിക്രമത്തില് ആരോപണവിധേയരായവരെ ഗൂഗിള് സംരക്ഷിക്കുകയാണെന്ന ന്യൂയോര്ക്ക് ടൈംസ് റിപ്പോര്ട്ടിലാണ് ടെക് ഭീമന്റെ വിശദീകരണം.
 | 

ലൈംഗികാതിക്രമങ്ങളുടെ പേരില്‍ രണ്ടു വര്‍ഷത്തിനിടെ പുറത്താക്കിയത് 48 പേരെയെന്ന് ഗൂഗിള്‍

ന്യൂയോര്‍ക്ക്: ലൈംഗികാതിക്രമങ്ങങ്ങളുടെ പേരില്‍ കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ക്കിടെ 48 പേരെ പുറത്താക്കിയിട്ടുണ്ടെന്ന് ഗൂഗിള്‍. 13 മുതിര്‍ന്ന ഉദ്യോഗസ്ഥരുള്‍പ്പെടെയാണ് പുറത്താക്കപ്പെട്ടിരിക്കുന്നത്. ലൈംഗികാതിക്രമത്തില്‍ ആരോപണവിധേയരായവരെ ഗൂഗിള്‍ സംരക്ഷിക്കുകയാണെന്ന ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടിലാണ് ടെക് ഭീമന്റെ വിശദീകരണം.

ജീവനക്കാര്‍ക്ക് അയച്ച ഇമെയില്‍ സന്ദേശത്തിലാണ് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ ഇക്കാര്യം വ്യക്തമാക്കിയത്. ഗൂഗിളിന്റെ സ്വന്തം ഓപ്പറേറ്റിംഗ് സിസ്റ്റമായ ആന്‍ഡ്രോയ്ഡിന്റെ സൃഷ്ടാവ് റൂബിന്‍ ഉള്‍പ്പടെയുള്ളവരെ ഗൂഗിള്‍ സംരക്ഷിക്കുകയാണെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്.

ലൈംഗികാതിക്രമ പരാതി ലഭിച്ചതിന് ശേഷം ഒമ്പത് കോടി ഡോളര്‍ (65.90 കോടി രൂപ ) എക്സിറ്റ് പാക്കേജ് ആയി വാഗ്ദാനം ചെയ്തുവെന്നും റിപ്പോര്‍ട്ട് പറയുന്നു. ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്ക് പേരു വെളിപ്പെടുത്താതെ പരാതിയറിയിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തുമെന്നും സുന്ദര്‍ പിച്ചൈ അറിയിച്ചു.