മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയ്യിദ് പാകിസ്ഥാനില്‍ പിടിയില്‍

ജമാഅത്തുദ്ദവ നേതാവും മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ ഹാഫിസ് സയ്യിദ് പാകിസ്ഥാനില് അറസ്റ്റിലായി.
 | 
മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയ്യിദ് പാകിസ്ഥാനില്‍ പിടിയില്‍

ഇസ്ലാമാബാദ്: ജമാഅത്തുദ്ദവ നേതാവും മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ ഹാഫിസ് സയ്യിദ് പാകിസ്ഥാനില്‍ അറസ്റ്റിലായി. പാക് മാധ്യമങ്ങളെ ഉദ്ധരിച്ച് എഎന്‍ഐ ആണ് വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്. ജുഡീഷ്യല്‍ കസ്റ്റഡിയിലേക്ക് മാറ്റിയ സയ്യിദ് വിചാരണ നേരിടേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലാഹോറില്‍ നിന്ന് ഗുജ്‌റന്‍വാലയിലേക്കുള്ള യാത്രാമധ്യേയാണ് ഇയാള്‍ അറസ്റ്റിലായത്.

പാകിസ്ഥാനില്‍ ഇയാള്‍ക്കെതിരെ 23 തീവ്രവാദക്കേസുകള്‍ നിലവിലുണ്ട്. ഭീകരാക്രമണങ്ങളില്‍ ഇയാള്‍ക്കുള്ള പങ്കെ തെളിയിക്കുന്ന വിവരങ്ങള്‍ ഇന്ത്യ കൈമാറിയിട്ടും പാകിസ്ഥാനില്‍ സയ്യിദ് സൈ്വര്യവിഹാരം നടത്തുകയായിരുന്നു. ഇന്ത്യാ വിരുദ്ധ റാലികളെ ഇയാള്‍ അഭിസംബോധന ചെയ്യുന്നതും പതിവായിരുന്നു.

അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങളെത്തുടര്‍ന്നാണ് ഹാഫിസ് സയ്യിദിനെതിരെ പാകിസ്ഥാന്‍ തീവ്രവാദക്കേസുകള്‍ ഫയല്‍ ചെയ്തത്. കള്ളപ്പണക്കേസുകളും തീവ്രവാദത്തിന ധനസഹായം ചെയ്തതിനും അടക്കമാണ് കേസുകള്‍. ഭീകരതയ്ക്കുള്ള ഫണ്ടിങ് നിരീക്ഷിക്കുന്ന ആഗോള സംഘടനയായ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സിന്റെ അന്ത്യശാസനത്തിന് പിന്നാലെയാണ് പാക് ഭരണകൂടം ഹാഫിസ് സയ്യിദിനെ അറസ്റ്റ് ചെയ്തതെന്നാണ് വിവരം.

വരുന്ന ഒക്ടോബറിനുള്ളില്‍ ഭീകര സംഘടനകള്‍ക്ക് സഹായം ചെയ്യുന്നവര്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ കരിമ്പട്ടികയില്‍പ്പെടുത്തുമെന്നാണ് പാകിസ്ഥാന് നല്‍കിയ മുന്നറിയിപ്പ്.