ഹജ്ജ് തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്; വിപുലമായ സജ്ജീകരണങ്ങളുമായി സൗദി

ഇന്ത്യയ്ക്ക് മുന്പ് അനുവദിച്ചിരുന്ന ക്വാട്ട 1,70,000 ആയിരുന്നു. ഇത് രണ്ട് ലക്ഷത്തിലേക്ക് ഉയര്ത്തിട്ടുണ്ട്.
 | 
ഹജ്ജ് തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്; വിപുലമായ സജ്ജീകരണങ്ങളുമായി സൗദി

റിയാദ്: ഇത്തവണ ഹജ്ജ് തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്. നേരത്തെ വിദേശ രാജ്യങ്ങള്‍ക്ക് ഹജ്ജിനായി അനുവദിച്ച ക്വാട്ടയില്‍ സൗദി അറേബ്യ മാറ്റം വരുത്തിയിരുന്നു. ഇന്ത്യ, പാകിസ്ഥാന്‍, മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങള്‍ക്കാണ് ഇത്തവണ ക്വാട്ട വര്‍ദ്ധിപ്പിച്ച് നല്‍കിയത്. ഈ രാജ്യങ്ങളില്‍ നിന്ന് വലിയ തോതില്‍ തീര്‍ത്ഥാടകര്‍ എത്തുമെന്നത് കണക്കിലെടുത്താണ് സൗദി അധികൃതരുടെ നീക്കം. ഇന്ത്യയ്ക്ക് മുന്‍പ് അനുവദിച്ചിരുന്ന ക്വാട്ട 1,70,000 ആയിരുന്നു. ഇത് രണ്ട് ലക്ഷത്തിലേക്ക് ഉയര്‍ത്തിട്ടുണ്ട്.

ഇത്തവണ ഹജ്ജ് തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടാകുമെന്ന് ഹജ്ജ് ഉംറ മന്ത്രി ഡോ. മുഹമ്മദ് ബിന്‍തന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. തീര്‍ത്ഥാടകര്‍ക്കാവശ്യമായ എല്ലാ സാഹചര്യങ്ങളും ഒരുക്കുമെന്നും മന്ത്രി അറിയിച്ചു. ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് മികച്ച സേവനം നല്‍കുന്നതിനായി വിപുലമായ സംവിധാനങ്ങളാണ് ഹജ്ജ് മന്ത്രാലയം ഒരുക്കിയിരിക്കുന്നത്. തീര്‍ത്ഥാടകരുടെ ലഗേജ് വിമാനത്താവളത്തില്‍ നിന്നും നേരിട്ട് തീര്‍ത്ഥാടന കേന്ദ്രത്തിലേക്ക് എത്തിക്കാനുള്ള പദ്ധതിക്കും ഇത്തവണ തുടക്കം കുറിക്കും.