ഹരിണി അമരസൂര്യ ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രി

 | 
harini amarasoorya

ശ്രീലങ്കയുടെ 16-ാമത് പ്രധാനമന്ത്രിയായി ഹരിണി അമരസൂര്യയെ തിരഞ്ഞെടുത്തു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് അനുര കുമാര ദിസനായകെയ്ക്ക് മുമ്പാകെ ഹരിണി അമരസൂര്യ സത്യപ്രതിജ്ഞ ചെയ്തു. എന്‍പിപി എംപിയായ ഹരിണി അമരസൂര്യ സര്‍വ്വകലാശാല അധ്യാപികയും വിദ്യാഭ്യാസ അവകാശപ്രവര്‍ത്തകയുമാണ്.

വിദ്യാഭ്യാസ-സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ പേരുകേട്ട അമരസൂര്യയുടെ നിയമനം ശ്രീലങ്കന്‍ രാഷ്ട്രീയത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണ്. ശ്രീലങ്കയുടെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാണവര്‍. 2020-ലാണ് 54-കാരിയായ ഹരിണി ശ്രീലങ്കന്‍ പാര്‍ലമെന്റിലെത്തിയത്.