യൂറോപ്പിനെ പൊരിക്കാന്‍ ഹീറ്റ് വേവ് എത്തുന്നു; വേനല്‍ കടുക്കുമെന്ന് മുന്നറിയിപ്പ്

ലണ്ടന്‍: യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇത്തവണ വേനല്‍ കടുക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകരുടെ മുന്നറിയിപ്പ്. പതിവിലും വിപരീതമായി നേരത്തെയെത്തുന്ന ഹീറ്റ് വേവില്‍ യൂറോപ്പ് പൊരിയുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. സാധാരണയില്‍ നിന്ന് 11 മുതല്‍ 17 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നേക്കും. താപനില 35 മുതല്‍ 40 ഡിഗ്രി വരെയായേക്കാമെന്നാണ് നിഗമനം.
അപൂര്‍വ്വം സമയങ്ങളില്‍ മാത്രമാണ് വേനലിന്റെ തുടക്കത്തില്‍ ഇത്രയധികം താപനില ഉയരുന്നത്. ബ്രിട്ടനില്‍ ഇത്തവണ പതിവിലും വിപരീതമായി കൂടുതല്‍ മഴ ലഭിച്ചത് കടുത്ത വേനലിനുള്ള സൂചനയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ലോകകപ്പ് ക്രിക്കറ്റിലെ നാല് മത്സരങ്ങള്‍ മഴ കാരണം പൂര്‍ണമായും ഉപേക്ഷിക്കേണ്ടി വന്നു. വേനല്‍ ശക്തമായാല്‍ രോഗങ്ങള്‍ പടരാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം ജര്‍മ്മനിയില്‍ അനുഭവപ്പെട്ട ശക്തമായ ഹീറ്റ് വേവില്‍ ആയിരത്തോളം പേര്‍ക്ക് ജീവഹാനി സംഭവിച്ചതായാണ് ഔദ്യോഗിക കണക്കുകള്‍. 2003ലാണ് ഇതിന് മുന്‍പ് യൂറോപ്പില്‍ ഇത്രയും ശക്തമായ ഹീറ്റ് വേവ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അന്ന് 70,000 പേര്‍ക്ക് ജീവന് നഷ്ടമായിരുന്നു. വേനലുമായി ബന്ധപ്പെട്ട് പടര്‍ന്നു പിടിക്കാന്‍ സാധ്യതയുള്ള രോഗങ്ങള്‍ക്കെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായി യൂറോപ്യന്‍ രാജ്യങ്ങള്‍ അറിയിച്ചിട്ടുണ്ട്.
കേരളത്തില്‍ നിന്ന് ഉള്‍പ്പെടെ ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് യൂറോപ്പിന്റെ വിവിധ ഭാഗങ്ങളില്‍ കുടിയേറി താമസിക്കുന്നത്. പുറംജോലികള്‍ ചെയ്യുന്ന പ്രവാസികള്‍ക്കും ആശങ്കയുളവാക്കുന്ന കാലാവസ്ഥാ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.