എത്യോപ്യന്‍ എയര്‍ലൈന്‍സ് ദുരന്തം; മൂന്ന് ഗള്‍ഫ് രാജ്യങ്ങള്‍ ബോയിങ് 737 മാക്‌സ് 8 വിമാനങ്ങളുടെ സര്‍വീസ് നിരോധിച്ചു

മൂന്ന് ഗള്ഫ് രാജ്യങ്ങള് ബോയിങ് 737 മാക്സ് 8 വിമാനങ്ങളുടെ സര്വീസ് നിരോധിച്ചു. യുഎഇ, കുവൈറ്റ്, ഒമാന് എന്നീ രാജ്യങ്ങളാണ് ഈ വിമാനങ്ങള് ഉപയോഗിക്കുന്നത് നിരോധിച്ച് ഉത്തരവിറക്കിയിരിക്കുന്നു. 157 പേരുമായി പുറപ്പെട്ട എത്യോപ്യന് എയര്ലൈന് വിമാനം തകര്ന്നു വീണതിന്റെ പശ്ചാത്തലത്തില് ബോയിങ്ങിന്റെ 737 മാക്സ് 8 വിമാനങ്ങള് ഒഴിവാക്കാന് ചൈന തീരുമാനിച്ചിരുന്നു. ഇന്ത്യയും ബോയിങ് 737 മാക്സ് 8 വിമാനങ്ങള് നിരോധിച്ചിട്ടുണ്ട്.
 | 
എത്യോപ്യന്‍ എയര്‍ലൈന്‍സ് ദുരന്തം; മൂന്ന് ഗള്‍ഫ് രാജ്യങ്ങള്‍ ബോയിങ് 737 മാക്‌സ് 8 വിമാനങ്ങളുടെ സര്‍വീസ് നിരോധിച്ചു

അബുദാബി: മൂന്ന് ഗള്‍ഫ് രാജ്യങ്ങള്‍ ബോയിങ് 737 മാക്‌സ് 8 വിമാനങ്ങളുടെ സര്‍വീസ് നിരോധിച്ചു. യുഎഇ, കുവൈറ്റ്, ഒമാന്‍ എന്നീ രാജ്യങ്ങളാണ് ഈ വിമാനങ്ങള്‍ ഉപയോഗിക്കുന്നത് നിരോധിച്ച് ഉത്തരവിറക്കിയിരിക്കുന്നു. 157 പേരുമായി പുറപ്പെട്ട എത്യോപ്യന്‍ എയര്‍ലൈന്‍ വിമാനം തകര്‍ന്നു വീണതിന്റെ പശ്ചാത്തലത്തില്‍ ബോയിങ്ങിന്റെ 737 മാക്സ് 8 വിമാനങ്ങള്‍ ഒഴിവാക്കാന്‍ ചൈന തീരുമാനിച്ചിരുന്നു. ഇന്ത്യയും ബോയിങ് 737 മാക്‌സ് 8 വിമാനങ്ങള്‍ നിരോധിച്ചിട്ടുണ്ട്.

പുതിയ ഉത്തരവ് ഇന്നുമുതല്‍ യു.എ.ഇയില്‍ നടപ്പിലാകും. ഒമാനില്‍ ചൊവ്വാഴ്ച മുതല്‍ നിയന്ത്രണം പ്രാബല്യത്തില്‍ വന്നു. നേരത്തെ ബോയിങ് മാക്‌സ് വിമാനങ്ങള്‍ സര്‍വീസ് തുടരുമെന്ന് ഫ്‌ളൈ ദുബായ് അറിയിച്ചിരുന്നു. എന്നാല്‍ പുതിയ ഉത്തരവ് നിലവില്‍ വന്നതോടെ ഫ്‌ളൈ ദുബായ് ബോയിങ് മാക്‌സ് വിമാനങ്ങള്‍ സര്‍വീസ് നിര്‍ത്തിയതായി വ്യക്തമാക്കി.

2017ലെ ബെസ്റ്റ് സെല്ലിംഗ് കാറ്റഗറി വിമാനങ്ങളിലൊന്നായ ബോയിംഗ് 737 മാക്‌സിന്റെ സുരക്ഷാ പ്രശ്‌നങ്ങളുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 2018 ഒക്ടോബറില്‍ ജക്കാര്‍ത്തയില്‍ നിന്ന് 189 പേരുമായി പറന്നുയര്‍ന്ന ഇന്ത്യനീഷ്യയിലെ ലയണ്‍ എയര്‍വേസിന്റെ ബോയിങ് 737 മാക്സ് 8 വിമാനം തകര്‍ന്നു വീണിരുന്നു. അപകടത്തില്‍ 189 പേരും അതിദാരുണമായി കൊല്ലപ്പെട്ടു. നെയ്‌റോബിയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ അപകടത്തില്‍ 157 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

രണ്ട് അപകടങ്ങളും സംഭവിച്ചിരിക്കുന്നത് പറന്നുയര്‍ന്ന് 15 മിനിറ്റുകള്‍ക്കുള്ളിലാണ്. രണ്ട് അപകടങ്ങളുടെയും കാരണം സമാനമാണെന്നാണ് റിപ്പോര്‍ട്ട്. സ്പൈസ് ജെറ്റ്, ജെറ്റ് എയര്‍വേസ് എന്നീ ഇന്ത്യന്‍ എയര്‍ലൈന്‍ കമ്പനികളും ബോയിങ് 737 മാക്സ് 8 വിമാനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്.