വോട്ടെണ്ണല്‍ പൂര്‍ത്തിയായി; തെരെഞ്ഞെടുപ്പില്‍ ക്രമക്കേട് ആരോപിച്ച് ഇമ്രാന്‍ ഖാനെതിരെ പ്രക്ഷോഭവുമായി മറ്റു പാര്‍ട്ടികള്‍

പാകിസ്ഥാന് തെരെഞ്ഞെടുപ്പിന്റെ വോട്ടെണ്ണല് പൂര്ത്തിയായി. ഇമ്രാന് ഖാന്റെ പാക്കിസ്ഥാന് തെഹ്രീകെ ഇന്സാഫ്(പിടിഐ) ഏറ്റവും വലിയ ഒറ്റക്കക്ഷി. 270 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പും വോട്ടെണ്ണലും ബുധനാഴ്ചയാണ് ആരംഭിച്ചത്. മൂന്നു ദിവസം കഴിഞ്ഞിട്ടും മൂന്നു സീറ്റുകളിലേക്കുള്ള ഫലം പ്രഖ്യാപിച്ചിരുന്നില്ല. വോട്ടെണ്ണലിന് ഉപയോഗിച്ച ആന്ഡ്രോയ്ഡ് ആപ്ലിക്കേഷനുണ്ടായ സാങ്കേതിക പ്രശ്നമാണു ഫലം വൈകാനിടയാക്കിയതെന്നാണ് ഇലക്ഷന് കമ്മിഷന്റെ വിശദീകരണം.
 | 

വോട്ടെണ്ണല്‍ പൂര്‍ത്തിയായി; തെരെഞ്ഞെടുപ്പില്‍ ക്രമക്കേട് ആരോപിച്ച് ഇമ്രാന്‍ ഖാനെതിരെ പ്രക്ഷോഭവുമായി മറ്റു പാര്‍ട്ടികള്‍

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ തെരെഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പൂര്‍ത്തിയായി. ഇമ്രാന്‍ ഖാന്റെ പാക്കിസ്ഥാന്‍ തെഹ്രീകെ ഇന്‍സാഫ്(പിടിഐ) ഏറ്റവും വലിയ ഒറ്റക്കക്ഷി. 270 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പും വോട്ടെണ്ണലും ബുധനാഴ്ചയാണ് ആരംഭിച്ചത്. മൂന്നു ദിവസം കഴിഞ്ഞിട്ടും മൂന്നു സീറ്റുകളിലേക്കുള്ള ഫലം പ്രഖ്യാപിച്ചിരുന്നില്ല. വോട്ടെണ്ണലിന് ഉപയോഗിച്ച ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനുണ്ടായ സാങ്കേതിക പ്രശ്‌നമാണു ഫലം വൈകാനിടയാക്കിയതെന്നാണ് ഇലക്ഷന്‍ കമ്മിഷന്റെ വിശദീകരണം.

പാകിസ്താന്‍ തെഹ്രീക്ക്-ഇ-ഇന്‍സാഫിന് (പി.ടി.ഐ) 269ല്‍ 116 സീറ്റുകള്‍ നേടിയപ്പോള്‍ ഷഹബാസ് ഷരീഫിന്റെ പാകിസ്താന്‍ മുസ്ലീം ലീഗിന് 64 സീറ്റ് മാത്രമെ സ്വന്തമാക്കാന്‍ കഴിഞ്ഞുള്ളു. 43 സീറ്റ് നേടിയ പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടിയാണ് മൂന്നാം സ്ഥാനത്ത്. 12 സ്വതന്ത്രരും തെരെഞ്ഞെടുപ്പില്‍ വിജയിച്ചിട്ടുണ്ട്. 342 അംഗങ്ങളാണ് ദേശീയ അസംബ്ലിയിലുള്ളത്. ഇതില്‍ 272 പേരെ ജനങ്ങള്‍ നേരിട്ടു തിരഞ്ഞെടുക്കും. തിരഞ്ഞെടുക്കപ്പെട്ടവതും നോമിനേറ്റ് ചെയ്യപ്പെട്ടതുമായി 172 സീറ്റുകള്‍ ലഭിച്ചാല്‍ മാത്രമേ ഒരു പാര്‍ട്ടിക്ക് സര്‍ക്കാര്‍ രൂപീകരിക്കാനാകൂ.

തെരെഞ്ഞെടുപ്പില്‍ ഇമ്രാന്‍ ഖാന്‍ അട്ടിമറി നടത്തിയതായും വീണ്ടും ഇലക്ഷന്‍ നടത്തിയില്ലെങ്കില്‍ ശക്തമായ പ്രതിഷേധം നടത്തുമെന്നും മറ്റു പാര്‍ട്ടികളുടെ സംയുക്തമായി ആവശ്യപ്പെട്ടു. പാകിസ്ഥാന്റെ ചരിത്രത്തിലെ ഏറ്റവും സുതാര്യമായി തെരെഞ്ഞെടുപ്പാണ് ഇത്തവണ നടന്നതെന്ന് പാകിസ്താന്‍ തെഹ്രീക്ക്-ഇ-ഇന്‍സാഫ് നേതാക്കള്‍ അവകാശപ്പെട്ടു. 270 പാര്‍ലമെന്റ് സീറ്റുകളിലേക്കും പഞ്ചാബ്, സിന്ധ്, ബലൂചിസ്താന്‍, ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യാ സര്‍ക്കാരുകളിലെ 577 മണ്ഡലങ്ങളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്