ഹിന്ദുക്കള്‍ ഗോമൂത്രം കുടിക്കുന്നവരെന്ന് പാക് മന്ത്രി; വിദ്വേഷം പടര്‍ത്തുന്ന പ്രസ്താവനകള്‍ പാടില്ലെന്ന് ഇമ്രാന്‍ ഖാന്‍

ഹിന്ദുക്കള് ഗോമൂത്രം കുടിക്കുന്നവരാണെന്ന പാകിസ്ഥാന് സാംസ്കാരിക മന്ത്രി ഫയ്യാസുല് ഹസനെതിരെ പ്രധാനമന്ത്രി ഇമ്രാന് ഖാന്. വിദ്വേഷം പടര്ത്തുന്ന പ്രസ്താവനകള് നടത്തരുതെന്ന് ഇമ്രാന് ഖാന്റെ പാര്ട്ടിയായ തെഹ്രിക് എ ഇന്സാഫിന്റെ മുതിര്ന്ന നേതാക്കാള് മന്ത്രിക്ക് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. കഴിഞ്ഞ മാസം നടന്ന വാര്ത്താ സമ്മേളനത്തിലായിരുന്നു സാംസ്കാരിക മന്ത്രിയുടെ വിവാദമായ പ്രസ്താവന. പാര്ട്ടിയിലെ മുതിര്ന്ന നേതാക്കള് ഉള്പ്പെടെ ഫയ്യാസുലിനെതിരെ രംഗത്ത് വന്നു.
 | 
ഹിന്ദുക്കള്‍ ഗോമൂത്രം കുടിക്കുന്നവരെന്ന് പാക് മന്ത്രി; വിദ്വേഷം പടര്‍ത്തുന്ന പ്രസ്താവനകള്‍ പാടില്ലെന്ന് ഇമ്രാന്‍ ഖാന്‍

ലാഹോര്‍: ഹിന്ദുക്കള്‍ ഗോമൂത്രം കുടിക്കുന്നവരാണെന്ന പാകിസ്ഥാന്‍ സാംസ്‌കാരിക മന്ത്രി ഫയ്യാസുല്‍ ഹസനെതിരെ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. വിദ്വേഷം പടര്‍ത്തുന്ന പ്രസ്താവനകള്‍ നടത്തരുതെന്ന് ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ തെഹ്രിക് എ ഇന്‍സാഫിന്റെ മുതിര്‍ന്ന നേതാക്കാള്‍ മന്ത്രിക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ മാസം നടന്ന വാര്‍ത്താ സമ്മേളനത്തിലായിരുന്നു സാംസ്‌കാരിക മന്ത്രിയുടെ വിവാദമായ പ്രസ്താവന. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ ഫയ്യാസുലിനെതിരെ രംഗത്ത് വന്നു.

നമ്മള്‍ മുസ്ലിമുകളാണ്, നമുക്ക് ഒരു കൊടിയുണ്ട്. മൗലാ ആലിയയുടെ വീരത്വത്തിന്റെയും ഹസ്രത് ഉമറിന്റെ ശൂരത്വത്തിന്റെയും പതാകയാണത്. ഞങ്ങളേക്കാള്‍ മികച്ചവരാണെന്ന നിങ്ങളുടെ തെറ്റിദ്ധാരണ ഇനി തുടരേണ്ട ആവശ്യമില്ല. നിങ്ങള്‍ വിഗ്രഹാരാധകരാണ്, ഞങ്ങള്‍ക്ക് സ്വന്തമായുള്ളതൊന്നും ഒരിക്കലും നിങ്ങളുടെ കൈവശമുണ്ടാകില്ലെന്നാണ് ഫയ്യാസുല്‍ ഹസന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.

ഫയ്യാസുലിന്റെ പ്രസ്താവന രാജ്യത്തുള്ള ന്യൂനപക്ഷങ്ങള്‍ക്കെതിരെയാണെന്ന് മനുഷ്യവകാശ വകുപ്പ് മന്ത്രി ഷെറെന്‍ മസാരി ചൂണ്ടിക്കാണിച്ചു. ഒരാള്‍ക്കും മറ്റൊരാളുടെ മതത്തെ ആക്രമിക്കാന്‍ അധികാരമില്ല. രാജ്യത്തിനായി ഒരുപാട് ത്യജിച്ചവരാണ് നമ്മുടെ ഹിന്ദു പൗരന്മാര്‍. ബഹുമാനത്തിന്റെയും സഹിഷ്ണുതയുടെയും സന്ദേശമാണ് നമ്മുടെ പ്രധാനമന്ത്രി നല്‍കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.