ജെയ്‌ഷെ കേന്ദ്രത്തില്‍ ആക്രമണം നടന്നതായി സ്ഥിരീകരിച്ച് മസൂദ് അസ്ഹറിന്റെ സഹോദരന്‍

ഇന്ത്യന് വ്യോമസേന തീവ്രവാദ സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ ബാലാക്കോട്ടിലെ പരിശീലന കേന്ദ്രത്തില് ആക്രമണം നടത്തിയതായി സ്ഥിരീകരിച്ച് മസൂദ് അസ്ഹറിന്റെ സഹോദരന് മൗലാന അമ്മര്. കാണ്ഡഹാറില് ഇന്ത്യന് യാത്രാവിമാനം തട്ടിക്കൊണ്ടുപോയ തീവ്രവാദ സംഘത്തിന് നേതൃത്വം നല്കിയ വ്യക്തിയാണ് മൗലാന അമ്മര്. വ്യോമസേനയുടെ ആക്രമണം അമ്മര് സ്ഥിരീകരിക്കുന്ന ഓഡിയോ സി.എന്.എന് ന്യൂസ് 18 ആണ് പുറത്തുവിട്ടിരിക്കുന്നത്.
 | 
ജെയ്‌ഷെ കേന്ദ്രത്തില്‍ ആക്രമണം നടന്നതായി സ്ഥിരീകരിച്ച് മസൂദ് അസ്ഹറിന്റെ സഹോദരന്‍

ഇസ്ലാമാബാദ്: ഇന്ത്യന്‍ വ്യോമസേന തീവ്രവാദ സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ ബാലാക്കോട്ടിലെ പരിശീലന കേന്ദ്രത്തില്‍ ആക്രമണം നടത്തിയതായി സ്ഥിരീകരിച്ച് മസൂദ് അസ്ഹറിന്റെ സഹോദരന്‍ മൗലാന അമ്മര്‍. കാണ്ഡഹാറില്‍ ഇന്ത്യന്‍ യാത്രാവിമാനം തട്ടിക്കൊണ്ടുപോയ തീവ്രവാദ സംഘത്തിന് നേതൃത്വം നല്‍കിയ വ്യക്തിയാണ് മൗലാന അമ്മര്‍. വ്യോമസേനയുടെ ആക്രമണം അമ്മര്‍ സ്ഥിരീകരിക്കുന്ന ഓഡിയോ സി.എന്‍.എന്‍ ന്യൂസ് 18 ആണ് പുറത്തുവിട്ടിരിക്കുന്നത്.

നേരത്തെ പാകിസ്ഥാന്‍ സൈന്യത്തിന് നേരെയോ പ്രദേശവാസികള്‍ക്ക് നേരെയോ ആക്രമണം നടത്തിയിട്ടില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. തീവ്രവാദികളുടെ പരിശീലന കേന്ദ്രം മാത്രമായിരുന്നു തങ്ങളുടെ ലക്ഷ്യമെന്നും ആക്രമണത്തില്‍ ഒരു പ്രദേശവാസിക്ക് പോലും പരിക്കേറ്റിട്ടില്ലെന്നും ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ പറഞ്ഞിരുന്നു. ഇക്കാര്യങ്ങള്‍ സ്ഥിരീകരിക്കുന്നതാണ് അമ്മര്‍ പുറത്തുവിട്ടിരിക്കുന്ന ഓഡിയോ. എന്നാല്‍ ജെയ്‌ഷെ മുഹമ്മദിന് ആക്രമണത്തില്‍ നാശനഷ്ടങ്ങള്‍ ഉണ്ടായോ എന്നത് സംബന്ധിച്ച് വിവരങ്ങള്‍ അദ്ദേഹം പുറത്തുവിട്ടിട്ടില്ല.

വ്യോമസേനാ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ വിട്ടയച്ച പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെയും മൗലാന അമ്മര്‍ ഓഡിയോയില്‍ വിമര്‍ശനമുന്നയിക്കുന്നുണ്ട്. അമ്മര്‍ ഉള്‍പ്പെടെയുള്ളവരെ ലക്ഷ്യമാക്കിയാണ് ഇന്ത്യ വ്യോമാക്രമണം നടത്തിയത്. ഐഎസ് കേണല്‍ സലീം ഖ്വറിയും, ജയ്‌ഷെ പരിശീലകന്‍ മൗലാന മൊനും ബാലാക്കോട്ട് ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല. ഇന്ത്യ ആക്രമണം നടത്തിയത് ആളില്ലാ വനമേഖലയിലാണെന്ന് നേരത്തെ പാകിസ്ഥാന്‍ പറഞ്ഞിരുന്നു.