മീ ടൂ ആരോപണക്കുരുക്കില്‍ മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് താരം അര്‍ജുന രണതുംഗെയും; വെളിപ്പെടുത്തലുമായി ഇന്ത്യന്‍ എയര്‍ഹോസ്റ്റസ്

മീ ടൂ തരംഗം സിനിമ വിട്ട് ക്രിക്കറ്റിലേക്ക് ഇറങ്ങുന്നു. മുന് ശ്രീലങ്കന് ക്രിക്കറ്റ് താരവും ക്യാപ്റ്റനുമായിരുന്ന അര്ജുന രണതുംഗെക്കെതിരെയാണ് ലൈംഗികാരോപണം ഉയര്ന്നിരിക്കുന്നത്. ഇന്ത്യക്കാരിയായ മുന് എയര് ഹോസ്റ്റസാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ശ്രീലങ്കയുടെ ഇന്ത്യന് പര്യടന വേളയില് ഹോട്ടലില് വെച്ച് അപമര്യാദയായി പെരുമാറിയെന്നാണ് ആരോപണം.
 | 

മീ ടൂ ആരോപണക്കുരുക്കില്‍ മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് താരം അര്‍ജുന രണതുംഗെയും; വെളിപ്പെടുത്തലുമായി ഇന്ത്യന്‍ എയര്‍ഹോസ്റ്റസ്

മീ ടൂ തരംഗം സിനിമ വിട്ട് ക്രിക്കറ്റിലേക്ക് ഇറങ്ങുന്നു. മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് താരവും ക്യാപ്റ്റനുമായിരുന്ന അര്‍ജുന രണതുംഗെക്കെതിരെയാണ് ലൈംഗികാരോപണം ഉയര്‍ന്നിരിക്കുന്നത്. ഇന്ത്യക്കാരിയായ മുന്‍ എയര്‍ ഹോസ്റ്റസാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടന വേളയില്‍ ഹോട്ടലില്‍ വെച്ച് അപമര്യാദയായി പെരുമാറിയെന്നാണ് ആരോപണം.

രണതുംഗെ തന്റെ ശരീരത്തില്‍ അനുവാദം കൂടാതെ കയറിപ്പിടിച്ചുവെന്നും ഹോട്ടല്‍ അധികൃതരോട് ഇതേക്കുറിച്ച് പരാതിപ്പെട്ടപ്പോള്‍ അവര്‍ ഗൗനിച്ചില്ലെന്നും ഫെയിസ്ബുക്ക് കുറിപ്പില്‍ ഇവര്‍ വ്യക്തമാക്കി. ശ്രീലങ്ക 1996ല്‍ ലോകകപ്പ് നേടുമ്പോള്‍ രണതുംഗെയായിരുന്നു ക്യാപ്റ്റന്‍.

ഹോളിവുഡില്‍ നിന്ന് ആരംഭിച്ച മീ ടൂ ക്യാംപെയിന്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപക ചര്‍ച്ചയായിരിക്കുകയാണ്. ഇന്ത്യയില്‍ കേന്ദ്രമന്ത്രി എം.ജെ അക്ബര്‍, സംവിധായകന്‍ നാനാ പടേക്കര്‍, മുകേഷ് എന്നിവരാണ് മീ ടൂ ആരോപണങ്ങളില്‍ കുടുങ്ങിയവര്‍.