വൈറ്റ് ഹൗസിനു സമീപം ഇന്ത്യന്‍ വംശജന്‍ തീകൊളുത്തി ആത്മഹത്യ ചെയ്തു

അമേരിക്കന് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിനു സമീപം ഇന്ത്യന് വംശജനായ യുവാവ് ആത്മഹത്യ ചെയ്തു.
 | 
വൈറ്റ് ഹൗസിനു സമീപം ഇന്ത്യന്‍ വംശജന്‍ തീകൊളുത്തി ആത്മഹത്യ ചെയ്തു

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിനു സമീപം ഇന്ത്യന്‍ വംശജനായ യുവാവ് ആത്മഹത്യ ചെയ്തു. മേരിലാന്‍ഡില്‍ താമസിക്കുന്ന അര്‍ണവ് ഗുപ്ത (33) തീ കൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. ബുധനാഴ്ചയാണ് സംഭവമുണ്ടായത്. വൈറ്റ് ഹൗസ് കാണുന്നതിനായി വിനോദസഞ്ചാരികള്‍ എത്തുന്ന പ്രദേശത്താണ് അര്‍ണവ് സ്വയം തീ കൊളുത്തിയത്.

മേലാസകലം ഗുരുതരമായി പൊള്ളലേറ്റ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇയാള്‍ക്ക് 85 ശതമാനം പൊള്ളലേറ്റുവെന്നാണ് വിവരം. ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമായിട്ടില്ല. കെ2 എന്ന മയക്കുമരുന്ന് ഉപയോഗിച്ച ശേഷമാണ് ഇയാള്‍ സ്വയം തീ കൊളുത്തിയതെന്ന് പോലീസ് അറിയിച്ചു.

തീ കൊളുത്തിയ ശേഷം നില്‍ക്കുന്ന ഇയാളുടെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. അര്‍ണവിനെ കാണാനില്ലെന്ന് കുടുംബം പോലീസിനെ ബുധനാഴ്ച രാവിലെ അറിയിച്ചിരുന്നു.