ഇന്ത്യന്‍ വംശജയായ ഡോക്ടര്‍ ഓസ്ട്രേലിയയില്‍ കൊല്ലപ്പെട്ടു; മൃതദേഹം കണ്ടെത്തിയത് സ്യൂട്ട്‌കേസിനുള്ളില്‍

ഇന്ത്യന് വംശജയായ ഡോക്ടര് ഓസ്ട്രേലിയയില് കൊല്ലപ്പെട്ടു. പ്രീതി റെഡ്ഡിയെന്ന 32 കാരിയാണ് ദാരുണമായി കൊല ചെയ്യപ്പെട്ടത്. ഇവരുടെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട കാറിനുള്ളിലെ സ്യൂട്ട്കേസിലാണ് കണ്ടെത്തിയിരിക്കുന്നത്. അന്വേഷണം പുരോഗമിക്കുകയാണ്. പ്രാഥമിക അന്വേഷണത്തില് പ്രീതിയെ മൂര്ച്ഛയേറിയ ആയുധം ഉപയോഗിച്ച് കുത്തികൊലപ്പെടുത്തിയതാണെന്ന് വ്യക്തമായിട്ടുണ്ട്. പ്രീതിയുടെ മരണത്തിന് പിന്നാലെ ഇവരുടെ മുന്കാമുകന് റോഡപകടത്തില് കൊല്ലപ്പെട്ടിരുന്നു.
 | 
ഇന്ത്യന്‍ വംശജയായ ഡോക്ടര്‍ ഓസ്ട്രേലിയയില്‍ കൊല്ലപ്പെട്ടു; മൃതദേഹം കണ്ടെത്തിയത് സ്യൂട്ട്‌കേസിനുള്ളില്‍

മെല്‍ബണ്‍: ഇന്ത്യന്‍ വംശജയായ ഡോക്ടര്‍ ഓസ്‌ട്രേലിയയില്‍ കൊല്ലപ്പെട്ടു. പ്രീതി റെഡ്ഡിയെന്ന 32 കാരിയാണ് ദാരുണമായി കൊല ചെയ്യപ്പെട്ടത്. ഇവരുടെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട കാറിനുള്ളിലെ സ്യൂട്ട്‌കേസിലാണ് കണ്ടെത്തിയിരിക്കുന്നത്. അന്വേഷണം പുരോഗമിക്കുകയാണ്. പ്രാഥമിക അന്വേഷണത്തില്‍ പ്രീതിയെ മൂര്‍ച്ഛയേറിയ ആയുധം ഉപയോഗിച്ച് കുത്തികൊലപ്പെടുത്തിയതാണെന്ന് വ്യക്തമായിട്ടുണ്ട്. പ്രീതിയുടെ മരണത്തിന് പിന്നാലെ ഇവരുടെ മുന്‍കാമുകന്‍ റോഡപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു.

രണ്ട് മരണങ്ങള്‍ക്കും പരസ്പര ബന്ധമുണ്ടെന്നാണ് പോലീസ് നല്‍കുന്ന സൂചന. പ്രീതി റെഡ്ഡിയെ കഴിഞ്ഞ ഞായറാഴ്ച മുതല്‍ കാണാതായിരുന്നു. ജോര്‍ജ് സ്ട്രീറ്റിലെ ഒരു റസ്റ്റോറന്റിലെ സിസിടിവിയിലാണ് അവസാനമായി പ്രീതി പ്രത്യക്ഷപ്പെട്ടത്. കാറപകടത്തില്‍ കൊല്ലപ്പെട്ട കാമുകന്‍ ഈ റസ്റ്റോറന്റ് പരിസരത്ത് ഈ സമയങ്ങളില്‍ ഉണ്ടായിരുന്നു. ഞായറാഴ്ച്ച വീട്ടിലേക്ക് വിളിച്ച ഡോക്ടര്‍ ഉടന്‍ തിരികെയെത്തുമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ പിന്നീട് വിവരങ്ങളൊന്നും ലഭിച്ചില്ല.

ഒരു കോണ്‍ഫറന്‍സിനായിട്ടാണ് ഡോക്ടര്‍ ഇവിടെയെത്തുന്നത്. മരണത്തില്‍ ദുരൂഹതയുള്ളതായി വ്യക്തമായിട്ടുണ്ടെന്നും അന്വേഷണം ഊര്‍ജിതമായി നടക്കുകയാണെന്ന് സൗത്ത് വെയില്‍സ് പോലീസ് അറിയിച്ചു. സിഡ്നിയുടെ കിഴക്കന്‍ മേഖലയില്‍ ഉപേക്ഷിക്കപ്പെട്ട കാറില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഈ കാറിന്റെ ഉടമസ്ഥനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.