ലണ്ടനില്‍ ഗര്ഭിണിയായ ഇന്ത്യന് വംശജയെ മുന്ഭര്ത്താവ് അമ്പെയ്ത് കൊലപ്പെടുത്തി
ലണ്ടന്‍: ലണ്ടനില്‍ ഗര്ഭിണിയായ ഇന്ത്യന് വംശജയെ മുന്ഭര്ത്താവ് അമ്പെയ്ത് കൊലപ്പെടുത്തി. കുഞ്ഞിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. പൂര്ണ വളര്ച്ചയെത്തിയിട്ടില്ലാത്ത കുഞ്ഞിനെ തീവ്രപരിചരണ വിഭാഗത്തില് പ്രവേശിപ്പിച്ചിരിക്കുകയാണ്. കുഞ്ഞിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ഒന്നും പറയാറായിട്ടില്ലെന്നാണ് ഡോക്ടര്മാര് അറിയിച്ചിരിക്കുന്നത്. ആക്രമണം നടത്തിയ രമണോട്ഗെ ഉണ്മെതല്ലഗഡുവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
തിങ്കളാഴ്ച്ച വൈകുന്നേരമാണ് സംഭവം. ലണ്ടനിലെ ഇല്‍ഫോര്‍ഡില്‍ സ്ഥിരതാമസക്കാരിയായ ദേവി ഉണ്‍മതല്ലഗഡു തന്റെ ആദ്യ ബന്ധം വേര്‍പെടുത്തിയിട്ട് ഏഴു വര്‍ഷത്തിലേറെയായി. ബന്ധം വേര്‍പെടുത്തിയതുമായി ബന്ധപ്പെട്ട് ദേവിയുമായി മുന്‍ഭര്‍ത്താവ് രമണോട്ഗെ ഉണ്‍മെതല്ലഗഡുവിന് പ്രശ്‌നങ്ങളുണ്ടായിരുന്നതായിട്ടാണ് സൂചന. ഈ ബന്ധത്തില്‍ മൂന്ന് കുട്ടികളുണ്ട്. വിവാഹമോചനത്തിന് ശേഷം ഇവര്‍ ഇംതിയാസ് മുഹമ്മദ് എന്നയാളെ വിവാഹം ചെയ്തു.
രണ്ടാം വിവാഹത്തിന് ശേഷം സന മുഹമ്മദ് എന്ന പേര് സ്വീകരിച്ചിരുന്നു. രണ്ടാം വിവാഹത്തില്‍ 2 കുട്ടികളുണ്ട്. അക്രമി യാതൊരു പ്രകോപനവും കൂടാതെ ദേവിയുടെ ഉദരത്തിലേക്ക് അമ്പെയ്ത് വീഴ്ത്തുകയായിരുന്നു. ആക്രമണം നടക്കുന്ന സമയത്ത് ഭര്‍ത്താവ് ഇംതിയാാസ് അടുത്തുണ്ടായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.