പന്ത്രണ്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ കാമുകി പോലീസിലേല്‍പ്പിച്ചു

12 വയസുകാരിയായ പെണ്കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസില് ഇന്ത്യക്കാരന് സിംഗപ്പൂര് കോടതി 13 വര്ഷം ജയില് ശിക്ഷയ്ക്കും 12 ചൂരല് അടിയും ശിക്ഷ വിധിച്ചു. ഉദയ്കുമാര് ദക്ഷിണാമൂര്ത്തിയെ (31) ആണ് കോടതി ശിക്ഷിച്ചത്. പ്രതി പെണ്കുട്ടിയ്ക്ക് വിവാഹ വാഗ്ദാനം നല്കുകയും നിരന്തരം ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തതായി കോടതി കണ്ടെത്തി. പ്രതി കടുത്ത ശിക്ഷ അര്ഹിക്കുന്നതായും കോടതി നിരീക്ഷിച്ചു.
 | 
പന്ത്രണ്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ കാമുകി പോലീസിലേല്‍പ്പിച്ചു

സിംഗപ്പൂര്‍: 12 വയസുകാരിയായ പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ ഇന്ത്യക്കാരന് സിംഗപ്പൂര്‍ കോടതി 13 വര്‍ഷം ജയില്‍ ശിക്ഷയ്ക്കും 12 ചൂരല്‍ അടിയും ശിക്ഷ വിധിച്ചു. ഉദയ്കുമാര്‍ ദക്ഷിണാമൂര്‍ത്തിയെ (31) ആണ് കോടതി ശിക്ഷിച്ചത്. പ്രതി പെണ്‍കുട്ടിയ്ക്ക് വിവാഹ വാഗ്ദാനം നല്‍കുകയും നിരന്തരം ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തതായി കോടതി കണ്ടെത്തി. പ്രതി കടുത്ത ശിക്ഷ അര്‍ഹിക്കുന്നതായും കോടതി നിരീക്ഷിച്ചു.

ഉദയ്കുമാറിന്റെ കാമുകിയാണ് പീഡന വിവരം പോലീസിനെ അറിയിക്കുന്നത്. പെണ്‍കുട്ടിയെ ദുരുപയോഗം ചെയ്യുന്ന ദൃശ്യങ്ങള്‍ ഉദയ്കുമാറിന്റെ ഫോണില്‍ നിന്ന് കാമുകിക്ക് ലഭിച്ചതോടെയാണ് കാര്യങ്ങള്‍ പുറത്തറിയുന്നത്. ഉദയ്കുമാര്‍ തന്നെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നുവെന്ന് തിരിച്ചറിഞ്ഞിരുന്നില്ലെന്നാണ് പെണ്‍കുട്ടിയെ കോടതിയെ അറിയിച്ചത്. നിരവധി സമ്മാനങ്ങള്‍ നല്‍കുമായിരുന്നുവെന്നും പെണ്‍കുട്ടി കോടതിയെ അറിയിച്ചിരുന്നു.

സ്‌കൂള്‍ വിട്ടുവരുമ്പോള്‍ പ്രതി പെണ്‍കുട്ടിയെ മറ്റുസ്ഥലങ്ങളില്‍ കൊണ്ടുപോയാണ് പീഡിപ്പിച്ചിരുന്നത്. മിനിമാര്‍ട്ടില്‍ ജോലിചെയ്യുകയായിരുന്ന പ്രതി ഇവിടെ നിന്ന് സൗജന്യമായി സാധനങ്ങളെടുക്കാനും പെണ്‍കുട്ടിയെ അനുവദിച്ചു. നാളുകള്‍ക്ക് ശേഷം പെണ്‍കുട്ടിയുമായുള്ള ബന്ധം ഇയാള്‍ അവസാനിപ്പിക്കുകയും ചെയ്തിരുന്നു.