അമേരിക്കന്‍ അതിര്‍ത്തിയില്‍ ഇന്ത്യക്കാരുള്‍പ്പെടെ 100 കുടിയേറ്റക്കാര്‍ അറസ്റ്റില്‍

അമേരിക്കന് അതിര്ത്തിയില് ഇന്ത്യക്കാരുള്പ്പെടെ 100 കുടിയേറ്റക്കാര് അറസ്റ്റില്. എല്ലാവരും അനധികൃത താമസക്കാരാണെന്ന് എമിഗ്രേഷന് അധികൃതര് വ്യക്തമാക്കി. കുടിയേറ്റക്കാര്ക്കെതിരെ കര്ശന നടപടി സ്വീകരിക്കുമെന്ന് പ്രസിഡന്റ് ട്രെംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അതിര്ത്തി പ്രദേശങ്ങളില് മിന്നല് പരിശോധന നടത്തിയത്.
 | 

അമേരിക്കന്‍ അതിര്‍ത്തിയില്‍ ഇന്ത്യക്കാരുള്‍പ്പെടെ 100 കുടിയേറ്റക്കാര്‍ അറസ്റ്റില്‍

വാഷിങ്ടണ്‍: അമേരിക്കന്‍ അതിര്‍ത്തിയില്‍ ഇന്ത്യക്കാരുള്‍പ്പെടെ 100 കുടിയേറ്റക്കാര്‍ അറസ്റ്റില്‍. എല്ലാവരും അനധികൃത താമസക്കാരാണെന്ന് എമിഗ്രേഷന്‍ അധികൃതര്‍ വ്യക്തമാക്കി. കുടിയേറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പ്രസിഡന്റ് ട്രെംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അതിര്‍ത്തി പ്രദേശങ്ങളില്‍ മിന്നല്‍ പരിശോധന നടത്തിയത്.

അറസ്റ്റിലായവരുടെ വ്യക്തിവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇതില്‍ ഇന്ത്യക്കാരുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഹൂസ്റ്റണ്‍ ഏരിയയില്‍ നിന്ന് മാത്രം 45 വിദേശികളാണ് പിടിയിലായത്. ഹോണ്ടുറാസ്, എല്‍ സാല്‍വഡോര്‍, മെക്‌സിക്കോ, ഗ്വട്ടിമാല, അര്‍ജന്റീന, ക്യൂബ, നൈജീരിയ, ചിലി, തുര്‍ക്കി, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് അറസ്റ്റിലായിരിക്കുന്നതെന്ന് യു.എസ് എമിഗ്രേഷന്‍ കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.

കുടിയേറ്റ നിയമങ്ങള്‍ ശക്തമാക്കിയതോടെ നാടുകടത്തപ്പെട്ട ചിലര്‍ വീണ്ടും അമേരിക്കയിലേക്ക് തിരികെയെത്തിയതായി നേരത്തെ ഇമിഗ്രേഷന്‍ ഡിപാര്‍ട്ട്‌മെന്റ് കണ്ടെത്തിയിരുന്നു. അറസ്റ്റിലായവരില്‍ ഭൂരിഭാഗവും ഇത്തരക്കാരാണ്. ഇവരെ വീണ്ടും നാടുകടത്താനാണ് സാധ്യത.