മെക്‌സിക്കന്‍ അതിര്‍ത്തി ചാടി അമേരിക്കയിലേക്ക് കടക്കാന്‍ ശ്രമിച്ച് പിടിയിലാകുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ മൂന്നിരട്ടി വര്‍ദ്ധന

അമേരിക്കയില് കടക്കാന് അനധികൃത മാര്ഗ്ഗങ്ങള് സ്വീകരിച്ച് മെക്സിക്കോ അതിര്ത്തിയില് പിടിക്കപ്പെടുന്ന ഇന്ത്യക്കാരുടെ എണ്ണം മൂന്നിരട്ടിയായെന്ന് കണക്കുകള്. സെപ്റ്റംബറില് അവസാനിച്ച സാമ്പത്തിക വര്ഷത്തില് 9000 ഇന്ത്യക്കാരെ അമേരിക്കന് അതിര്ത്തിയില് പിടികൂടിയിട്ടുണ്ട്. 2017 സെപ്റ്റംബര് വരെ ഇത് 3162 ആയിരുന്നു. ഈ വര്ഷം മാത്രം 4000ത്തോളം പേര് യുഎസ്-മെക്സിക്കോ അതിര്ത്തിയില് പിടിക്കപ്പെട്ടിട്ടുണ്ട്.
 | 

മെക്‌സിക്കന്‍ അതിര്‍ത്തി ചാടി അമേരിക്കയിലേക്ക് കടക്കാന്‍ ശ്രമിച്ച് പിടിയിലാകുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ മൂന്നിരട്ടി വര്‍ദ്ധന

ന്യൂഡല്‍ഹി: അമേരിക്കയില്‍ കടക്കാന്‍ അനധികൃത മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ച് മെക്‌സിക്കോ അതിര്‍ത്തിയില്‍ പിടിക്കപ്പെടുന്ന ഇന്ത്യക്കാരുടെ എണ്ണം മൂന്നിരട്ടിയായെന്ന് കണക്കുകള്‍. സെപ്റ്റംബറില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 9000 ഇന്ത്യക്കാരെ അമേരിക്കന്‍ അതിര്‍ത്തിയില്‍ പിടികൂടിയിട്ടുണ്ട്. 2017 സെപ്റ്റംബര്‍ വരെ ഇത് 3162 ആയിരുന്നു. ഈ വര്‍ഷം മാത്രം 4000ത്തോളം പേര്‍ യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയില്‍ പിടിക്കപ്പെട്ടിട്ടുണ്ട്.

ഇതോടെ അനധികൃതമായി അമേരിക്കയില്‍ പ്രവേശിക്കാന്‍ ശ്രമിക്കുന്നവരില്‍ ഇന്ത്യക്കാര്‍ മുന്‍നിരയിലേക്ക് എത്തുകയാണെന്ന് യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ വെള്ളിയാഴ്ച അറിയിച്ചു. 25,000 മുതല്‍ 50,000 ഡോളര്‍ വരെ മാഫിയകള്‍ക്ക് നല്‍കിയാണ് പലരും അമേരിക്കയിലെത്താന്‍ കുറുക്കുവഴികള്‍ തേടുന്നത്. പ്രവേശിച്ചതിനു ശേഷം അഭയാര്‍ത്ഥികളാകാനായി നല്‍കുന്ന അപേക്ഷകളില്‍ ഭൂരിപക്ഷവും ഒരേ കാര്യങ്ങള്‍ തന്നെയാണ് പറയുന്നത്.

2012നും 2017നുമിടയില്‍ സമര്‍പ്പിക്കപ്പെട്ടിട്ടുള്ള 42.2 ശതമാനം ഇന്ത്യക്കാരുടെ അഭയാര്‍ത്ഥി അപേക്ഷകളും നിരസിക്കപ്പെട്ടിട്ടുണ്ടെന്ന് സിറാക്രൂസ് യൂണിവേഴ്‌സിറ്റിയുടെ കണക്കുകള്‍ പറയുന്നു. അമേരിക്കയിലേക്ക് മെക്‌സിക്കന്‍ അതിര്‍ത്തി കടന്ന് എത്തുന്നവരില്‍ മെക്‌സിക്കന്‍ പൗരന്‍മാരാണ് മുന്‍പന്തിയില്‍. ഗ്വാട്ടിമാല, ഹോണ്ടുറാസ്, എല്‍സാല്‍വദോര്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ തൊട്ടു പിന്നാലെയുണ്ട്.