മരണസംഖ്യ 1000ന് അടുത്ത്; ഇന്തോനേഷ്യ നേരിടുന്ന മഹാദുരന്തത്തെ

ജക്കാര്ത്ത: വെള്ളിയാഴ്ചയുണ്ടായ ഭൂകമ്പത്തിലും സുനാമിയിലും ഇന്തോനേഷ്യയില് 832 പേര് മരിച്ചതായി റിപ്പോര്ട്ട്. മരണ സംഖ്യ ആയിരത്തിലേറെയായേക്കാമെന്ന് ഇന്തോനേഷ്യന് പ്രസിഡന്റ് ജോക്കോ വിഡോഡോ വൈസ് പ്രസിഡന്റ് യൂസുഫ് കല്ല എന്നിവര് പറഞ്ഞു. ദുരന്തത്തില് 540ലേറെപ്പേര്ക്ക് പരിക്കേറ്റുവെന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്. സുലവേസി ദ്വീപിലെ പാലു നഗരത്തിലാണ് ഏറ്റവും കൂടുതല് പേര് മരിച്ചത്. 821 പേര് ഇവിടെ മരി്ച്ചതായാണ് റിപ്പോര്ട്ട്. മൂന്നര ലക്ഷത്തോളം പേര് താമസിച്ചിരുന്ന ദ്വീപാണ് ഇത്. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രത്തില്നിന്ന് 80 കിലോമീറ്റര് അകലെയാണ് ഈ നഗരം. ആയിരക്കണക്കിന് വീടുകള്, ഹോട്ടലുകള്,
 | 

മരണസംഖ്യ 1000ന് അടുത്ത്; ഇന്തോനേഷ്യ നേരിടുന്ന മഹാദുരന്തത്തെ

ജക്കാര്‍ത്ത: വെള്ളിയാഴ്ചയുണ്ടായ ഭൂകമ്പത്തിലും സുനാമിയിലും ഇന്തോനേഷ്യയില്‍ 832 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. മരണ സംഖ്യ ആയിരത്തിലേറെയായേക്കാമെന്ന് ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വിഡോഡോ വൈസ് പ്രസിഡന്റ് യൂസുഫ് കല്ല എന്നിവര്‍ പറഞ്ഞു. ദുരന്തത്തില്‍ 540ലേറെപ്പേര്‍ക്ക് പരിക്കേറ്റുവെന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്.

സുലവേസി ദ്വീപിലെ പാലു നഗരത്തിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത്. 821 പേര്‍ ഇവിടെ മരി്ച്ചതായാണ് റിപ്പോര്‍ട്ട്. മൂന്നര ലക്ഷത്തോളം പേര്‍ താമസിച്ചിരുന്ന ദ്വീപാണ് ഇത്. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രത്തില്‍നിന്ന് 80 കിലോമീറ്റര്‍ അകലെയാണ് ഈ നഗരം. ആയിരക്കണക്കിന് വീടുകള്‍, ഹോട്ടലുകള്‍, ഷോപ്പിങ് മാളുകള്‍, പള്ളികള്‍ എന്നിവ തകര്‍ന്നു.

7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിനു പിന്നാലെ 150 ഓളം തുടര്‍ ചലനങ്ങളും പ്രദേശത്തുണ്ടായി. ദുരന്തത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവരെ താല്‍ക്കാലിക ക്യാമ്പുകളില്‍ ആക്കിയിരിക്കുകയാണ്. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമായ ഡൊംഗ്ലയിലെ പല സ്ഥലങ്ങളിലും രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനായിട്ടില്ല. 11 മരണങ്ങള്‍ മാത്രമാണ് ഇവിടെ നിന്ന് സ്ഥിരീകരിച്ചിരിക്കുന്നത്.

ഈ പ്രദേശത്തെ നാശനഷ്ടം ഇതുവരെ വിലയിരുത്താനായിട്ടില്ലെന്നത് ആശങ്കയുയര്‍ത്തുന്നുണ്ടെന്ന് വൈസ് പ്രസിഡന്റ് യൂസുഫ് കല്ല പറഞ്ഞു. കടല്‍ത്തീരങ്ങളില്‍ മണലില്‍ പൂണ്ട നിലയിലാണ് ഒട്ടേറെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കടലിലേക്ക് നിരവധി പേര്‍ ഒഴുകിപ്പോയിട്ടുണ്ടാകാമെന്ന് ആശങ്കയുണ്ട്.