ഇന്ത്യോനീഷ്യയിലുണ്ടായ സുനാമിയില് മരണം 400 കടന്നു; നിരവധി പേരെ കാണാതായി
ജക്കാര്‍ത്ത: ഇന്ത്യോനീഷ്യയിലുണ്ടായ സുനാമിയില് മരണം 400 കടന്നു. നിരവധി പേരെ കാണാതായിട്ടുണ്ടെന്നാണ് റിപ്പോര്ട്ട്. പലരുടെയും മൃതദേഹങ്ങള് മണ്ണിനടിയില് മൂടി കിടക്കുകയാണ്. പത്തടി ഉയരത്തില് ഉയര്ന്നു പൊങ്ങിയ കൂറ്റന് തീരമാലകള് കടലോര നഗരമായ പാലുവിനെ ഏതാണ്ട് പൂര്ണമായും തകര്ത്തിട്ടുണ്ട്. വെള്ളിയാഴ്ച്ച 7.5 രേഖപ്പെടുത്തിയ ഭൂകമ്പത്തേത്തുടര്ന്നാണ് സുനാമിയുണ്ടാകുന്നത്. മത്സ്യത്തൊഴിലാളികള് തിങ്ങി താമസിക്കുന്ന ഡോംഗല തീരപ്രദേശവുമായിട്ടുള്ള ആശയവിനിമയം നഷ്ടപ്പെട്ടിട്ടുണ്ട്. ഇവിടെങ്ങളില് രക്ഷാപ്രവര്ത്തനം പുരോഗമിക്കുകയാണ്.
WATCH: The moment a tsunami slammed into the Indonesian city of Palu after a major earthquake, as seen in footage circulating online https://t.co/fx6jdexOzk pic.twitter.com/m5WiR3KvIS
— Channel NewsAsia (@ChannelNewsAsia) September 28, 2018
വെള്ളിയാഴ്ച്ച വൈകീട്ടാണ് സുനാമിക്ക് കാരണമായി സുലവേസി ദ്വീപ് ഭൂചലനം ഉണ്ടാകുന്നത്. മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ സര്‍ക്കാര്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും പിന്നീട് പിന്‍വലിക്കുകയാണുണ്ടായത്. പാലുവില്‍ മാത്രമായി 380ലധികം പേര്‍ കൊല്ലപ്പെട്ടതായിട്ടാണ് സൂചന. എന്നാല്‍ വരും മണിക്കൂറുകളില്‍ മാത്രമെ മരണ സംഖ്യ സംബന്ധിച്ച് കൃത്യമായ കണക്കുകള്‍ പറയാനാകൂവെന്നാണ് ഔദ്യോഗിക വിശദീകരണം. പാലുവിലെ ഗതാഗത സംവിധാനങ്ങള്‍ പൂര്‍ണമായും നിലച്ചിരിക്കുകയാണ്. വിമാനത്താവളം അടച്ചിട്ടിട്ടുണ്ട്. സമീപ പ്രദേശത്ത് ഇനിയും ഭൂചലനത്തിനും സുനാമിക്കും സാധ്യതയുള്ളതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. അപകട സാധ്യത ഏറിയ സ്ഥലങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്.
Another view of the major tsunami reported to have hit Palu, Indonesia after M 7.5 earthquake today, Sept 28! Report: Catastrophes Mundiales pic.twitter.com/TShiOyTViB
— severe-weather.EU (@severeweatherEU) September 28, 2018
സുലവേസിയുടെ സമീപ ദ്വീപായ ലോമ്പോക്കില്‍ മാസങ്ങള്‍ക്ക് മുമ്പുണ്ടായ ഭൂചലനത്തില്‍ 500-ഓളം പേര്‍ കൊല്ലപ്പെട്ടിരുന്നു. 2004ലാണ് ലോകത്തെ ഞെട്ടിച്ച സുനാമി ഇന്ത്യയിലെ തീരപ്രദേശങ്ങളില്‍ ജീവിക്കുന്നവരുടെ ഉള്‍പ്പെടെ 2,30,000 പേരുടെ ജീവന്‍ കവര്‍ന്നത്. അന്ന് സുനാമിക്ക് കാരണമായത് ഇന്തോനേഷ്യയിലെ സുമാത്രയിലുണ്ടായ ശക്തമായ ഭൂചലനമായിരുന്നു.