ചെര്‍ണോബില്‍ ദുരന്ത മുഖത്ത് നിന്ന് ആഘോഷ ചിത്രങ്ങള്‍; സെലിബ്രിറ്റികള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ ശകാരം
ലണ്ടന്‍: ചെര്‍ണോബില്‍ ആണവ ദുരന്തമുഖത്ത് നിന്ന് ആഘോഷ ചിത്രങ്ങള്‍ പകര്‍ത്തിയ ഇന്‍സ്റ്റഗ്രാം സെലിബ്രിറ്റികള്‍ക്ക് സോഷ്യല്‍ മീഡിയയുടെ ശകാരം. ലോകം കണ്ട ഏറ്റവും വലിയ ആണവ ദുരന്ത ഭൂമിയില്‍ നിന്ന് ഇത്തരം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് ആഘോഷിക്കുന്നത് യുക്തിപരമല്ലെന്നായിരുന്നു സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം. വിമര്‍ശനത്തിന് പിന്നാലെ ചെര്‍ണോബില്‍ ചിത്രങ്ങളുടെ ട്രെന്റിംഗ് ശതമാനം കുറഞ്ഞിട്ടുണ്ട്. മിക്ക സെലിബ്രിറ്റികളും ചിത്രങ്ങള്‍ പിന്‍വലിക്കുകയും ചെയ്തു.
പ്രമുഖ ഹോളിവുഡ് ചാനലായ എച്ച്.ബി.എയില് ചെര്ണോബില് ദുരന്തം പ്രതിപാദിക്കുന്ന സീരീസ് പുറത്തുവന്നതോടെയാണ് ചെര്ണോബില് ചിത്രങ്ങള് സോഷ്യല് മീഡിയയില് ശ്രദ്ധ നേടിയത്. പിന്നാലെ ദുരന്തമുഖത്ത് നിന്നുള്ള ചിത്രങ്ങളുമായി സോഷ്യല്‍ മീഡിയാ സെലിബ്രിറ്റികളും രംഗത്ത് വന്നു. എന്നാല്‍ ഇത്തരം പ്രവണതകള്‍ അധാര്‍മികമാണെന്നായിരുന്നു സോഷ്യല്‍ മീഡിയയിലെ വിലയിരുത്തല്‍.
ചരിത്രത്തിലെ ഏറ്റവും വലിയ ആണവോര്‍ജ്ജ ദുരന്തമാണ് ചെര്‍ണോബില്‍ ന്യൂക്ലിയര്‍ ദുരന്തം. 1986 ഏപ്രില്‍ 26നു രാത്രി 01:23:40 മണിക്കായിരുന്നു അപകടം സംഭവിച്ചത്. മുമ്പ് സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നതും ഇപ്പോള്‍ യുക്രൈനിന്റെ ഭാഗമായി നിലനില്‍ക്കുന്നതുമായ പ്രിപ്യാറ്റ് എന്ന സ്ഥലത്തുള്ള ചെര്‍ണോബില്‍ ആണവോര്‍ജ്ജ പ്ലാന്റിലെ നാലാം നമ്പര്‍ റിയാക്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്.
ആണവറിയാക്ടറിന്റെ പ്രവര്‍ത്തനങ്ങളില്‍ ഉണ്ടായ പാകപ്പിഴയാണ് ദുരന്തത്തിന് കാരണം. സോവിയറ്റ് യൂണിയ9 ആകെ 31 മരണങ്ങളും ക്യാ9സ4 പോലെ മാരകമായ അസുഖങ്ങളും രേഖപ്പെടുത്തി.എന്നാല്‍ ഇത് കേവലം സോവിയറ്റ് യൂണിയന്റെ വാദം മാത്രമായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞു. സ്വാതന്ത്ര്യത്തിന് ശേഷം ഇന്ന് ചെര്‍ണോബില്‍ സ്ഥിതിചെയ്യുന്ന ഉക്രൈന്‍ ഗവണ്‍മെന്റ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 8000 പേരും ചെര്‍ണോബില്‍ നിന്ന് ബഹിര്‍ഗമിച്ച റേഡിയേഷന്റെ പാര്‍ശ്വഫലമായി പിന്നീട് 30,000 മുതല്‍ 60,000 പേര്‍ വരെ കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിക്കുന്നു.