ഇന്റര്‍പോള്‍ തലവനെ കാണാനില്ല; ഫ്രഞ്ച് പോലീസ് അന്വേഷണം ആരംഭിച്ചു

ഇന്റര്പോള് തലവന് മെങ് ഹോങ് വെയെ കാണാനില്ല. ചൈനീസ് വംശജനായ ഇദ്ദേഹത്തെ ചൈനാ സന്ദര്ശനത്തിനു പോയതിനു ശേഷമാണ് കാണാതായത്. ഫ്രാന്സിലെ ലിയോണില് ഭാര്യക്കും മക്കള്ക്കുമൊപ്പം താമസിച്ചു വരികയായിരുന്ന ഇദ്ദേഹം സെപ്റ്റംബര് 29നാണ് ചൈനയിലേക്ക് പോയത്. ഭാര്യയാണ് ഹോങ് വെയെ കാണാനില്ലെന്ന് അറിയിച്ചത്. ഫ്രഞ്ച് പോലീസ് ഇതേത്തുടര്ന്ന് അന്വേഷണം ആരംഭിച്ചു.
 | 

ഇന്റര്‍പോള്‍ തലവനെ കാണാനില്ല; ഫ്രഞ്ച് പോലീസ് അന്വേഷണം ആരംഭിച്ചു

ഇന്റര്‍പോള്‍ തലവന്‍ മെങ് ഹോങ് വെയെ കാണാനില്ല. ചൈനീസ് വംശജനായ ഇദ്ദേഹത്തെ ചൈനാ സന്ദര്‍ശനത്തിനു പോയതിനു ശേഷമാണ് കാണാതായത്. ഫ്രാന്‍സിലെ ലിയോണില്‍ ഭാര്യക്കും മക്കള്‍ക്കുമൊപ്പം താമസിച്ചു വരികയായിരുന്ന ഇദ്ദേഹം സെപ്റ്റംബര്‍ 29നാണ് ചൈനയിലേക്ക് പോയത്. ഭാര്യയാണ് ഹോങ് വെയെ കാണാനില്ലെന്ന് അറിയിച്ചത്. ഫ്രഞ്ച് പോലീസ് ഇതേത്തുടര്‍ന്ന് അന്വേഷണം ആരംഭിച്ചു.

ചൈനയുടെ പബ്ലിക് സെക്യൂരിറ്റി ഡെപ്യൂട്ടി മന്ത്രി കൂടിയായ ഹോങ് വെ 2016ലാണ് ഇന്റര്‍പോള്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ചൈനയുടെ ഭീകരവിരുദ്ധ വിഭാഗത്തിന്റെയും ഡ്രഗ് കണ്‍ട്രോള്‍ കമ്മീഷന്റെയും കോസ്റ്റ് ഗാര്‍ഡിന്റെയും തലപ്പത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്.

ആഗോള തലത്തില്‍ പോലീസ് സേനകളുടെ ഏകീകരണം സാധ്യമാക്കുന്ന ഏജന്‍സിയായ ഇന്റര്‍പോളിന്റെ മേധാവിയെ കാണാതായത് ഏജന്‍സിക്ക് വന്‍ നാണക്കേടുണ്ടാക്കിയിരിക്കുകയാണ്. വിഷയത്തില്‍ ഇന്റര്‍പോള്‍ പ്രതികരിച്ചിട്ടില്ല.