സ്ത്രീ സാന്നിധ്യത്താല്‍ ചരിത്രമായി ഇറാനില്‍ നടന്ന ഫുട്‌ബോള്‍ ലോകകപ്പ് യോഗ്യതാ മത്സരം; ഇറാന്‍ കംബോഡിയ മത്സരത്തില്‍ സ്‌കോര്‍ 14-1

ദശാബ്ദങ്ങള്ക്ക് ശേഷം ഇറാനില് സ്ത്രീകള്ക്ക് പുരുഷന്മാരുടെ ഫുട്ബോള് മത്സരം കാണാന് അനുവാദം.
 | 
സ്ത്രീ സാന്നിധ്യത്താല്‍ ചരിത്രമായി ഇറാനില്‍ നടന്ന ഫുട്‌ബോള്‍ ലോകകപ്പ് യോഗ്യതാ മത്സരം; ഇറാന്‍ കംബോഡിയ മത്സരത്തില്‍ സ്‌കോര്‍ 14-1

ടെഹ്‌റാന്‍: ദശാബ്ദങ്ങള്‍ക്ക് ശേഷം ഇറാനില്‍ സ്ത്രീകള്‍ക്ക് പുരുഷന്‍മാരുടെ ഫുട്‌ബോള്‍ മത്സരം കാണാന്‍ അനുവാദം. ഇറാനും കംബോഡിയയും തമ്മില്‍ നടന്ന ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ മത്സരം കാണുന്നതിനായാണ് സ്ത്രീകള്‍ക്ക് ഇറാന്‍ അനുമതി നല്‍കിയത്. 3000ലേറെ സ്ത്രീകളാണ് മത്സരം കാണാന്‍ സ്‌റ്റേഡിയത്തില്‍ എത്തിയത്.

കഴിഞ്ഞ മാസം പുരുഷ വേഷത്തില്‍ ഫുട്‌ബോള്‍ കാണാനെത്തുകയും പ്രവേശനം നിഷേധിക്കപ്പെട്ടതിനെത്തുടര്‍ന്ന് തീകൊളുത്തി മരിക്കുകയും ചെയ്ത സഹര്‍ ഖോദയാരിയെ സ്മരിച്ചു കൊണ്ടായിരുന്നു ഇവര്‍ നാഷണല്‍ സ്‌റ്റേഡിയത്തില്‍ പ്രവേശിച്ചത്. മത്സരത്തില്‍ ഏഷ്യന്‍ ഫുട്‌ബോളിലെ ശക്തരായ ഇറാന്‍ കംബോഡിയയെ എതിരില്ലാത്ത 14 ഗോളുകള്‍ക്ക് പരാജയപ്പെടുത്തി.

1979ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം ഇറാനില്‍ പുരുഷന്‍മാരുടെ കായികയിനങ്ങള്‍ കാണാന്‍ സ്ത്രീകള്‍ക്ക് അനുവാദമില്ല. ചില സമയങ്ങളില്‍ പ്രത്യേക ഗ്രൂപ്പുകള്‍ക്ക് അനുമതി ലഭിച്ചിട്ടുണ്ടെങ്കിലും ഫിഫയുടെയും സ്ത്രീ സംഘടനകളുടെയും സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് ഇപ്പോള്‍ ഇറാന്‍ അനുമതി നല്‍കിയിരിക്കുന്നത്.