അമേരിക്കയുടെ ‘നെഞ്ചത്തടിച്ച്’ ഇറാന്‍; 220 മില്യൺ ഡോളർ വിലമതിക്കുന്ന ചാരവിമാനം ‘ഗ്ലോബല്‍ ഹോക്ക്’ വെടിവെച്ചിട്ടു

മാസങ്ങള്ക്ക് മുന്പ് അമേരിക്കയുടെ ഏറ്റവും വലിയ വിമാന വാഹിനി കപ്പലുകളിലൊന്നായ യുഎസ്എസ് ഐസന്ഹോവറിന്റെ ദൃശ്യങ്ങള് പുറത്തുവിട്ട് ഇറാന് തങ്ങള് ചെറുമീനുകളെല്ലെന്ന് മുന്നറിയിപ്പ് നല്കിയിരുന്നു.
 | 
അമേരിക്കയുടെ ‘നെഞ്ചത്തടിച്ച്’ ഇറാന്‍; 220 മില്യൺ ഡോളർ വിലമതിക്കുന്ന ചാരവിമാനം ‘ഗ്ലോബല്‍ ഹോക്ക്’ വെടിവെച്ചിട്ടു

വാഷിംഗ്ടണ്‍: ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തിയെന്ന് അറിയപ്പെടുന്ന അമേരിക്കയെ ഞെട്ടിച്ച് ഇറാന്‍. യു.എസ് വ്യോമേേസനയുടെ ഏറ്റവും നൂതനമായ ചാരവിമാനമായ ഗ്ലോബല്‍ ഹോക്ക് ഇറാന്‍ വെടിവെച്ചിട്ടു. ഗ്ലോബല്‍ ഹോക്ക് തകര്‍ക്കുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്. മാസങ്ങള്‍ക്ക് മുന്‍പ് അമേരിക്കയുടെ ഏറ്റവും വലിയ വിമാന വാഹിനി കപ്പലുകളിലൊന്നായ യുഎസ്എസ് ഐസന്‍ഹോവറിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഇറാന്‍ തങ്ങള്‍ ചെറുമീനുകളെല്ലെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

അത്യാധുനിക സംവിധാനങ്ങളുള്ള യുഎസ്എസ് ഐസന്‍ഹോവറിന്റെ മുകളിലൂടെ ഡ്രോണ്‍ ഉപയോഗിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തുകയെന്നത് വളരെ ശ്രമകരമായ ജോലിയാണ്. റഡാറുകള്‍ തിരിച്ചറിയാത്ത വിധത്തില്‍ നടന്ന ചിത്രീകരണം അമേരിക്കയെ ഞെട്ടിച്ചിരുന്നു. പിന്നാലെയാണ് ഗ്ലോബല്‍ ഹോക്ക് ഇറാന്‍ വെടിവെച്ചിടുന്നത്. നിരീക്ഷണ ഡ്രോണ്‍ എന്നാണ് ഗ്ലോബല്‍ ഹോക്കിന് അമേരിക്ക പേര് നല്‍കിയിരിക്കുന്നതെങ്കിലും ചാരപ്രവര്‍ത്തനത്തിനായിട്ടാണ് ഗ്ലോബല്‍ ഹോക്ക് ഉപയോഗിച്ചു വരുന്നത്.

സാധാരണ ഡ്രോണുകളെക്കാള്‍ പതിന്മടങ്ങ് സംവിധാനങ്ങളുള്ള ആളില്ലാ വിമാനമാണ് ഗ്ലോബല്‍ ഹോക്ക്. റഡാറുകള്‍ക്ക് പോലും ഇവയെ കണ്ടെത്താന്‍ കഴിയില്ല. ഒറ്റയടിക്ക് 12,000 നോട്ടിക്കല്‍ മൈല്‍ സഞ്ചരിക്കാന്‍ ഇവയ്ക്ക് കഴിയവുണ്ട്. 130 അടിയോളം നീളമുള്ള ഡ്രോണ്‍ രാജ്യത്തിന് പുറത്ത് പോലും ഉപയോഗിക്കാന്‍ സാധിക്കുന്നവയാണ്. 34 മണിക്കൂര്‍വരെ തുടര്‍ച്ചയായി പറക്കാനുള്ള ശേഷിയും ഇതിനുണ്ട്. ആയുധങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണത്തിന് സാധിക്കുകയില്ലെങ്കിലും ഇന്ന് ലോകത്തെ ഏറ്റവും മികച്ച നിരീക്ഷണ ഡ്രോണുകളിലൊന്നാണ് ഗ്ലോബല്‍ ഹോക്ക്.

2001 മുതലാണ് ഇവ അമേരിക്കന്‍ സേനയുടെ ഭാഗമാവുന്നത്. ശത്രുവിന്റെ ആയുധ പരിശീലനം, മിസൈല്‍ വിക്ഷേപണം, സൈനിക നീക്കങ്ങള്‍ തുടങ്ങിയവ നിരീക്ഷിക്കുകയാണ് പ്രധാനമായും ഗ്ലോബല്‍ ഹോക്കിന്റെ ജോലി. അതേസമയം റഡാറുകള്‍ക്ക് കണ്ടെത്താന്‍ കഴിയാത്ത ചാരവിമാനം എങ്ങനെ ഇറാന്‍ വെടിവെച്ചിട്ടുവെന്ന് വ്യക്തമായിട്ടില്ല.