ദുബായ് വനിതാ പോലീസ് ഉദ്യോഗസ്ഥയെ ചുംബിച്ച വര്‍ക്ക്‌ഷോപ്പ് ജീവനക്കാരന് 6 മാസം തടവ്

വനിതാ പോലീസ് ഉദ്യോഗസ്ഥയെ അനുവാദമില്ലാതെ ചുംബിച്ച വര്ക്ക്ഷോപ്പ് ജീവനക്കാരന് ആറ് മാസം തടവ്. ദുബായ് പ്രാഥമിക കോടതിയാണ് ഇറാന് പൗരന് 6 മാസത്തെ ശിക്ഷ വിധിച്ചത്. ഇയാള് കുറ്റം നിഷേധിച്ചിരുന്നെങ്കിലും പ്രൊസിക്യൂഷന് വാദങ്ങള് അംഗീകരിച്ച കോടതി പ്രതി കുറ്റക്കാരനാണെന്ന് വിധിക്കുകയായിരുന്നു. കേസില് ഇയാള് അപ്പീല് പോകുമെന്നാണ് റിപ്പോര്ട്ട്. ശിക്ഷാ കാലാവധി പൂര്ത്തിയാക്കിയ ശേഷം ഇയാളെ നാടുകടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
 | 
ദുബായ് വനിതാ പോലീസ് ഉദ്യോഗസ്ഥയെ ചുംബിച്ച വര്‍ക്ക്‌ഷോപ്പ് ജീവനക്കാരന് 6 മാസം തടവ്

ദുബായ്: വനിതാ പോലീസ് ഉദ്യോഗസ്ഥയെ അനുവാദമില്ലാതെ ചുംബിച്ച വര്‍ക്ക്‌ഷോപ്പ് ജീവനക്കാരന് ആറ് മാസം തടവ്. ദുബായ് പ്രാഥമിക കോടതിയാണ് ഇറാന്‍ പൗരന് 6 മാസത്തെ ശിക്ഷ വിധിച്ചത്. ഇയാള്‍ കുറ്റം നിഷേധിച്ചിരുന്നെങ്കിലും പ്രൊസിക്യൂഷന്‍ വാദങ്ങള്‍ അംഗീകരിച്ച കോടതി പ്രതി കുറ്റക്കാരനാണെന്ന് വിധിക്കുകയായിരുന്നു. കേസില്‍ ഇയാള്‍ അപ്പീല്‍ പോകുമെന്നാണ് റിപ്പോര്‍ട്ട്. ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം ഇയാളെ നാടുകടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

2018 ജൂണിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കാര്‍ റിപ്പയര്‍ ചെയ്യുന്നതിനായി എത്തിയ പോലീസ് ഉദ്യോഗസ്ഥയെ ജീവനക്കാരന്‍ കാറില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുവദിക്കാതെ അതിക്രമിച്ചുവെന്നാണ് പരാതിയില്‍ വ്യക്തമാക്കുന്നത്. വര്‍ക്ക്‌ഷോപ്പിലെ സി.സി.ടി.വിയില്‍ സംഭവിച്ച കാര്യങ്ങള്‍ കൃത്യമായി പതിഞ്ഞിട്ടില്ല. എങ്കിലും ജീവനക്കാരന്‍ കാറിനുള്ളിലേക്ക് തലയിടുന്നത് അടക്കമുള്ള കാര്യങ്ങള്‍ സിസിടിവിയിലുണ്ട്. ഇത് കോടതി പരിശോധിച്ചിരുന്നു.

ജീവനക്കാരന്‍ കാര്‍ പരിശോധിക്കുകയാണെന്ന് വ്യാജേനെ കാറിനുള്ളിലേക്ക് തലയിട്ട ശേഷം ഉദ്യോഗസ്ഥയെ ചുംബിക്കുകയായിരുന്നു. തന്റെ ശരീരത്തില്‍ പ്രതി അനുവാദമില്ലാതെ സ്പര്‍ശിച്ചതായും പരാതിയില്‍ യുവതി വ്യക്തമാക്കിയിട്ടുണ്ട്. പരാതിക്കാരിയുടെ വാദങ്ങള്‍ ശരിയാണെന്ന് കോടതി നിരീക്ഷിച്ചു.