ഖഷോഗി വധത്തിന് പിന്നിലുള്ളവര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന് ഫ്രാന്‍സും ബ്രിട്ടനും

തുര്ക്കിയില് കൊല്ലപ്പെട്ട മാധ്യമ പ്രവര്ത്തകന് ജമാല് ഖഷോഗിക്ക് നിതീ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ബ്രിട്ടനും ഫ്രാന്സും രംഗത്ത്. ജി 20 ഉച്ചകോടിക്കിടെ സൗദി കിരീടാവകാശിയുമായുള്ള കൂടിക്കാഴ്ചയിലാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഖഷോഗിയുടെ വധത്തിന് പിന്നില് പ്രവര്ത്തിച്ചവരെ നിയമത്തിന് മുന്നില് കൊണ്ടുവരണമെന്നും അവര്ക്ക് തക്കതായ ശിക്ഷ നല്കണമെന്നും ബ്രിട്ടനും ഫ്രാന്സും വ്യക്തമാക്കി. ജി-20 ഉച്ചകോടിക്കിടെ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് സൗദി കിരീടാവകാശി മുഹമ്മദ് ബിന് സല്മാന് എന്നിവര് കൂടിക്കാഴ്ച്ച നടത്തിയിരുന്നു.
 | 
ഖഷോഗി വധത്തിന് പിന്നിലുള്ളവര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന് ഫ്രാന്‍സും ബ്രിട്ടനും

ബ്യൂണസ് അയേഴ്‌സ്: തുര്‍ക്കിയില്‍ കൊല്ലപ്പെട്ട മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിക്ക് നിതീ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ബ്രിട്ടനും ഫ്രാന്‍സും രംഗത്ത്. ജി 20 ഉച്ചകോടിക്കിടെ സൗദി കിരീടാവകാശിയുമായുള്ള കൂടിക്കാഴ്ചയിലാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഖഷോഗിയുടെ വധത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അവര്‍ക്ക് തക്കതായ ശിക്ഷ നല്‍കണമെന്നും ബ്രിട്ടനും ഫ്രാന്‍സും വ്യക്തമാക്കി. ജി-20 ഉച്ചകോടിക്കിടെ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ എന്നിവര്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍, ചൈനീസ് പ്രസിഡന്റ്, ഫ്രഞ്ച് ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവല്‍ മാക്രോണ്‍ തുടങ്ങിയവരുമായും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ കൂടിക്കാഴ്ച്ച നടത്തിയിട്ടുണ്ട്. സൗദിയുമായി നയതന്ത്ര തലത്തില്‍ ബന്ധങ്ങള്‍ ശക്തമാക്കാനുള്ള ശ്രമത്തിലാണ് അമേരിക്കയും. ഖഷോഗി വധവുമായി ബന്ധപ്പെട്ട് മുഹമ്മദ് ബിന്‍ സല്‍മാനെതിരെ ഉയര്‍ന്ന ആരോപണങ്ങളെ നിഷേധിച്ച് നേരത്തെ ഡൊണാള്‍ഡ് ട്രംപ് രംഗത്ത് വന്നിരുന്നു.

അതേസമയം ഖഷോഗി വധത്തില്‍ സൗദി കൃത്യമായ നടപടി സ്വീകരിക്കുന്നില്ലെന്ന് ആഗോള തലത്തില്‍ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. പ്രതികളെ തുര്‍ക്കിക്ക് കൈമാറി പരസ്യ വിചാരണ നടത്തണമെന്ന ആവശ്യം അംഗീകരിക്കാന്‍ ഇതുവരെ സൗദി തയ്യാറായിട്ടില്ല. മുഹമ്മദ് ബിന്‍ സല്‍മാന് കൊലപാതകത്തില്‍ പങ്കുണ്ടെന്ന് അമേരിക്കന്‍ കുറ്റാന്വേഷണ ഏജന്‍സിയായ സി.ഐ.എ കണ്ടെത്തിയിരുന്നു. സി.ഐ.എ റിപ്പോര്‍ട്ടിന് പിന്നാലെ അമേരിക്ക കടുത്ത നിലപാടുകളെടുക്കുമെന്ന് തുര്‍ക്കിയിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ സൗദി രാജകുമാരന് അനുകൂല നിലപാടുമായാണ് പിന്നീട് ട്രംപ് രംഗത്ത് വന്നത്.