ഖഷോഗി വധം; സൗദിക്ക് മേല്‍ സമ്മര്‍ദ്ദം മുറുകുന്നു; ആസൂത്രണത്തില്‍ മുഹമ്മദ് ബിന്‍ സല്‍മാന് പങ്കെന്ന് റിപ്പോര്‍ട്ടുകള്‍

മാധ്യമ പ്രവര്ത്തകനായ ജമാല് ഖഷോഗി വധിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് സൗദിക്ക് മേല് സമ്മര്ദ്ദം മുറുകുന്നു. തുര്ക്കി പുറത്തുവിട്ട തെളിവുകളില് കിരീടാവകാശി മുഹമ്മദ് ബിന് സല്മാനുള്ള പങ്ക് വ്യക്തമായതായി റിപ്പോര്ട്ടുകള് പുറത്തുവന്ന പശ്ചാത്തലത്തില് അന്താരാഷ്ട്ര തലത്തില് സൗദിക്കെതിരെ നീക്കങ്ങളുണ്ടാകുമെന്നാണ് സൂചന. കൊലപാതകത്തില് കിരീടാവകാശി മുഹമ്മദ് ബിന് സല്മാന് പങ്കുണ്ടെന്നതിന് ഓഡിയോ റെക്കോര്ഡിങ് തെളിവുകളുണ്ടെന്ന് ന്യൂയോര്ക്ക് ടൈംസാണ് റിപ്പോര്ട്ട് ചെയ്തിരിക്കുന്നത്.
 | 

ഖഷോഗി വധം; സൗദിക്ക് മേല്‍ സമ്മര്‍ദ്ദം മുറുകുന്നു; ആസൂത്രണത്തില്‍ മുഹമ്മദ് ബിന്‍ സല്‍മാന് പങ്കെന്ന് റിപ്പോര്‍ട്ടുകള്‍

റിയാദ്: മാധ്യമ പ്രവര്‍ത്തകനായ ജമാല്‍ ഖഷോഗി വധിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് സൗദിക്ക് മേല്‍ സമ്മര്‍ദ്ദം മുറുകുന്നു. തുര്‍ക്കി പുറത്തുവിട്ട തെളിവുകളില്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുള്ള പങ്ക് വ്യക്തമായതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര തലത്തില്‍ സൗദിക്കെതിരെ നീക്കങ്ങളുണ്ടാകുമെന്നാണ് സൂചന. കൊലപാതകത്തില്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന് പങ്കുണ്ടെന്നതിന് ഓഡിയോ റെക്കോര്‍ഡിങ് തെളിവുകളുണ്ടെന്ന് ന്യൂയോര്‍ക്ക് ടൈംസാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഓഡിയോ റെക്കോര്‍ഡിങ് കനേഡിയന്‍ ഇന്റലിജന്‍സ് ഓഫീസര്‍മാര്‍ കേട്ടിട്ടുണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും നേരത്തെ വ്യക്തമാക്കിയിരുന്നു. മുഹമ്മദ് ബിന്‍ സല്‍മാന് പങ്കുള്ളതായി വ്യക്തമായാല്‍ അന്താരാഷ്ട്ര തലത്തില്‍ സൗദി ഉപരോധം നേരിടേണ്ടി വരും. ഖഷോഗിയുടെ മരണവുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ക്ക് തുര്‍ക്കി രണ്ട് ദിവസം മുന്‍പ് കൈമാറിയിരുന്നു. പിന്നാലെ കൊലപാതകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ഓരോരുത്തരെയും കൊണ്ട് കണക്കു പറയിക്കുമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനോട് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ മുന്നറിയിപ്പും നല്‍കി.

സൗദിക്ക് നയതന്ത്ര തലത്തില്‍ ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്ന വിദഗ്ദ്ധരെ തിരിച്ച് വിളിക്കാന്‍ അന്താരാഷ്ട്ര തലത്തില്‍ ആലോചനകളുള്ളതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഖഷോഗിയുടെ കൊലപാതകത്തില്‍ സൗദി കിരീടാവകാശിക്ക് പങ്കുണ്ടെന്ന ആരോപണം സൗദി ഉദ്യോഗസ്ഥര്‍ തള്ളി. മുഹമ്മദ് ബിന്‍ സല്‍മാനെ കൊലപാതകവുമായി ബന്ധപ്പെടുത്തുന്ന യാതൊരു തെളിവുകളും ഇല്ലെന്നാണ് സൗദിയുടെ വാദം.