ജെറ്റ് എയര്‍വേയ്‌സ് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ വെട്ടിച്ചുരുക്കുന്നു

ജെറ്റ് എയര്വേയ്സ് ഗള്ഫ് രാജ്യങ്ങളിലേക്കുള്ള സര്വീസുകള് വെട്ടിച്ചുരുക്കുന്നു. നിലവില് എല്ലാ ജി.സി.സി രാജ്യങ്ങളിലേക്കും ഇന്ത്യയില് നിന്ന് ജെറ്റ് എയര്വേയ്സ് വിമാനങ്ങളുണ്ട്. സര്വീസുകള് വെട്ടിച്ചുരുക്കുന്നത് പ്രവാസികളെ പ്രതികൂലമായി ബാധിച്ചേക്കും. സമീപകാലത്ത് ജെറ്റ് എയര്വേയ്സ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയിരുന്നു. കൂടുതല് നഷ്ടം സഹിച്ച് സര്വീസുകള് നടത്തേണ്ടതില്ലെന്നാണ് കമ്പനിയുടെ തീരുമാനം.
 | 
ജെറ്റ് എയര്‍വേയ്‌സ് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ വെട്ടിച്ചുരുക്കുന്നു

ദുബായ്: ജെറ്റ് എയര്‍വേയ്‌സ് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ വെട്ടിച്ചുരുക്കുന്നു. നിലവില്‍ എല്ലാ ജി.സി.സി രാജ്യങ്ങളിലേക്കും ഇന്ത്യയില്‍ നിന്ന് ജെറ്റ് എയര്‍വേയ്‌സ് വിമാനങ്ങളുണ്ട്. സര്‍വീസുകള്‍ വെട്ടിച്ചുരുക്കുന്നത് പ്രവാസികളെ പ്രതികൂലമായി ബാധിച്ചേക്കും. സമീപകാലത്ത് ജെറ്റ് എയര്‍വേയ്‌സ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയിരുന്നു. കൂടുതല്‍ നഷ്ടം സഹിച്ച് സര്‍വീസുകള്‍ നടത്തേണ്ടതില്ലെന്നാണ് കമ്പനിയുടെ തീരുമാനം.

ഇന്ത്യയില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളിലേക്ക് ബജറ്റ് സര്‍വീസുകള്‍ നടത്തുന്ന വിമാനക്കമ്പനികളിലൊന്നാണ് ജെറ്റ് എയര്‍വേയ്‌സ്. ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ നിന്ന് ദോഹ, മസ്‌കറ്റ്, അബുദാബി, ദുബായ് എന്നിവിടങ്ങളിലേക്കുള്ള 39 സര്‍വ്വീസുകളാണ് ഡിസംബര്‍ അഞ്ചുമുതല്‍ ജെറ്റ് എയര്‍വേയ്‌സ് അവസാനിപ്പിക്കുന്നത്. തിരുവനന്തപുരം, നെടുമ്പാശ്ശേരി, കരിപ്പൂര്‍ വിമാനത്താവളങ്ങളില്‍ നിന്ന് ദോഹയിലേക്കുള്ള സര്‍വ്വീസുകള്‍ നിര്‍ത്തും. ലക്‌നൗവില്‍ നിന്നും മംഗലാപുരത്തുനിന്നും അബുദാബിയിലേക്കുള്ള സര്‍വീസുകളും മംഗലാപുരം-ദുബായ് സര്‍വീസും അവസാനിപ്പിക്കുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

തിരുവനന്തപുരം, നെടുമ്പാശ്ശേരി, കരിപ്പൂര്‍ വിമാനത്താവളങ്ങളില്‍ നിന്ന് ദോഹയിലേക്കുള്ള സര്‍വ്വീസുകള്‍ നിര്‍ത്തുന്നത് പ്രവാസി മലയാളികളെ പ്രതികൂലമായി ബാധിക്കും. ഇവിടെങ്ങളിലേക്ക് എമിറേറ്റ്‌സ് വിമാനങ്ങളെ ആശ്രയിക്കേണ്ടി വരുന്നത് പ്രവാസികള്‍ക്ക് കനത്ത സാമ്പത്തിക തിരിച്ചടിയുണ്ടാക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.