ജനങ്ങളെ വേദനാ സംഹാരികള്‍ക്ക് അടിമയാക്കി; ജോണ്‍സണ്‍ ആന്ഡ് ജോണ്സണ് 572 ദശലക്ഷം ഡോളര്‍ പിഴ

വാഷിംഗ്ടണ്‍: മെഡിക്കല്‍ രംഗത്തെ ഭീമനായ ജോണ്സണ് ആന്ഡ് ജോണ്സണ് 572 ദശലക്ഷം ഡോളര് പിഴയിട്ട് അമേരിക്കന് കോടതി. ജനങ്ങളെ വേദനാസംഹാരികള്‍ക്ക് അടിമകളാക്കി മാറ്റിയെന്ന് കണ്ടെത്തിയാണ് കോടതി പിഴയിട്ടിരിക്കുന്നത്. ഏകദേശം 4119 കോടി രൂപയ്ക്ക് തുല്യമാണ് ഈ തുക. ഒക്‌ലഹോമയിലെ ക്ലീവ്‌ലാന്‍ഡ് കൗണ്ടി ജില്ലാ ജഡ്ജ് ആണ് വിധി പുറപ്പെടുവിച്ചിരിക്കുന്നത്.
കമ്പനി ഉത്പാദിപ്പിക്കുന്ന സാധാരണ മരുന്നുകള്‍ക്കും വേദനാ സംഹാരികള്‍ക്കും ഒരേ വിധത്തിലുള്ള പരസ്യം നല്‍കിയെന്ന് കോടതി കണ്ടെത്തി. ഒക്‌ലഹോമ സംസ്ഥാനത്തിന്റെ പബ്ലിക് ന്യൂയിസന്‍സ് നിയമത്തിന് വിരുദ്ധമാണ് ഇതെന്ന് കോടതി വ്യക്തമാക്കി. ഇത്തരത്തിലുള്ള പരസ്യങ്ങളിലൂടെ അമേരിക്കന്‍ ജനതയെ വേദനാ സംഹാരികള്‍ക്ക് അടിമകളാക്കി മാറ്റുകയാണ് കമ്പനി ചെയ്തത്.
ഇത്തരം മരുന്നുകളുടെ അമിത ഉപയോഗം മൂലം 1999നും 2017നും ഇടയില്‍ നാല് ലക്ഷത്തോളം പേര്‍ മരിച്ചുവെന്നും വേദനാ സംഹാരികളിലെ മയക്കുമരുന്നിന്റെ അംശമാണ് ഉപയോഗിക്കുന്നവരെ അടിമകളാക്കുന്നതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
പരസ്യങ്ങളിലൂടെ ഡോക്ടര്‍മാരെ വരെ സ്വാധീനിക്കാന്‍ കമ്പനിക്ക് സാധിച്ചുവെന്നും കോടതി നിരീക്ഷിച്ചു. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്റെ വേദനാ സംഹാരികളാണ് അമേരിക്കയിലെ ഡോക്ടര്‍മാര്‍ ഏറ്റവും കൂടുതല്‍ നിര്‍ദേശിക്കുന്നത്.