തമിഴില്‍ പൊങ്കല്‍ ആശംസകള്‍ നേര്‍ന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ; വീഡിയോ കാണാം

തമിഴ് സമൂഹത്തിന് തൈപ്പൊങ്കല് ആശംസകളുമായി കനേഡിയന് പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ. തമിഴില് വണക്കം പറഞ്ഞുകൊണ്ട് ആരംഭിക്കുന്ന ആശംസ 'ഇനിയ തൈപ്പൊങ്കല് നല്വാഴ്ത്തുക്കള്' എന്ന് തമിഴില്ത്തന്നെ ആശംസിച്ചു കൊണ്ടാണ് ട്രൂഡോ അവസാനിപ്പിക്കുന്നത്. ഇംഗ്ലീഷിലും കനേഡിയന് ഭാഷയിലുമായാണ് ട്രൂഡോയുടെ ആശംസാ സന്ദേശം തുടരുന്നത്.
 | 

തമിഴില്‍ പൊങ്കല്‍ ആശംസകള്‍ നേര്‍ന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ; വീഡിയോ കാണാം

തമിഴ് സമൂഹത്തിന് തൈപ്പൊങ്കല്‍ ആശംസകളുമായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. തമിഴില്‍ വണക്കം പറഞ്ഞുകൊണ്ട് ആരംഭിക്കുന്ന ആശംസ ‘ഇനിയ തൈപ്പൊങ്കല്‍ നല്‍വാഴ്ത്തുക്കള്‍’ എന്ന് തമിഴില്‍ത്തന്നെ ആശംസിച്ചു കൊണ്ടാണ് ട്രൂഡോ അവസാനിപ്പിക്കുന്നത്. ഇംഗ്ലീഷിലും കനേഡിയന്‍ ഭാഷയിലുമായാണ് ട്രൂഡോയുടെ ആശംസാ സന്ദേശം തുടരുന്നത്.

നാല് ദിവസം നീളുന്ന തമിഴ് വിളവെടുപ്പ് ഉത്സവത്തിന് ഇന്ന് കാനഡയിലും ലോകമെമ്പാടുമുള്ള തമിഴ് ജനത തുടക്കം കുറിക്കുകയാണ്. വിളവെടുപ്പുത്സവവും കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒത്തു ചേരുന്ന അവസരവും കൂടിയാണ് ഇത്. ജനുവരി കാനഡ തമിഴ് ഹെറിറ്റേജ് മാസമായി ആചരിക്കുകയാണെന്നും ട്രൂഡോ പറഞ്ഞു.

കാനഡയിലെ തമിഴ് സമൂഹത്തിന്റെ ആഴത്തിലുള്ള വേരോട്ടത്തിന്റെ പ്രതിഫലനമാണ് ഇത്. തമിഴ് കനേഡിയന്‍മാര്‍ രാജ്യത്തിന് സുപ്രധാന സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കിയ ട്രൂഡോ തന്റെയും ഭാര്യയുടെയും പേരില്‍ തൈപ്പൊങ്കല്‍ ആഘോഷിക്കുന്നവര്‍ക്ക് ആശംസകള്‍ നേര്‍ന്നു.

വീഡിയോ കാണാം