ഖഷോഗി കൊലപാതകത്തിലെ പ്രതികളെ വിട്ടുനല്‍കണമെന്ന് തുര്‍ക്കി; ആവശ്യം തള്ളി സൗദി ഭരണകൂടം

മാധ്യമ പ്രവര്ത്തകന് ജമാല് ഖഷോഗിയുടെ കൊലപാതകത്തില് പ്രതികളെ വിട്ടു നല്കണമെന്ന തുര്ക്കിയുടെ ആവശ്യം സൗദി തള്ളി. നേരത്തെ തുര്ക്കിയിലെ നിയമപ്രകാരം പ്രതികളെ ശിക്ഷിക്കാനും വിചാരണ നടത്താനും സൗദി അറേബ്യ സഹകരിക്കണമെന്ന് തുര്ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്ദോഗാന് ആവശ്യപ്പെട്ടിരുന്നു. എന്നാല് തുര്ക്കി ഉന്നയിച്ച യാതൊരു ആവശ്യങ്ങളോടും അനുകൂലമായി പ്രതികരിക്കാന് സൗദി തയ്യാറായിട്ടില്ല. മാധ്യമങ്ങള് വിഷയം കൈകാര്യം ചെയ്യുന്ന രീതിയെ സൗദി രൂക്ഷമായി വിമര്ശിക്കുകയും ചെയ്തു.
 | 

ഖഷോഗി കൊലപാതകത്തിലെ പ്രതികളെ വിട്ടുനല്‍കണമെന്ന് തുര്‍ക്കി; ആവശ്യം തള്ളി സൗദി ഭരണകൂടം

റിയാദ്: മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തില്‍ പ്രതികളെ വിട്ടു നല്‍കണമെന്ന തുര്‍ക്കിയുടെ ആവശ്യം സൗദി തള്ളി. നേരത്തെ തുര്‍ക്കിയിലെ നിയമപ്രകാരം പ്രതികളെ ശിക്ഷിക്കാനും വിചാരണ നടത്താനും സൗദി അറേബ്യ സഹകരിക്കണമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തുര്‍ക്കി ഉന്നയിച്ച യാതൊരു ആവശ്യങ്ങളോടും അനുകൂലമായി പ്രതികരിക്കാന്‍ സൗദി തയ്യാറായിട്ടില്ല. മാധ്യമങ്ങള്‍ വിഷയം കൈകാര്യം ചെയ്യുന്ന രീതിയെ സൗദി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.

വിഭ്രാന്തി പൂണ്ടവരെപ്പോലെയാണ് ഖഷോഗി വധം മാധ്യമങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്നായിരുന്നു സൗദി വിദേശ കാര്യ മന്ത്രി ആദില്‍ അല്‍ ജുബൈറിന്റെ പ്രതികരണം. രാജ്യത്തെ നിയമപ്രകാരം ഖഷോഗി വധം അന്വേഷിക്കാനാണ് സൗദിയുടെ തീരുമാനം. കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ള 18 പേര്‍ക്ക് പുറമെ ആറ് ഉന്നത ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യുമെന്നും സൗദി വൃത്തങ്ങള്‍ സൂചന നല്‍കുന്നു.

നേരത്തെ ഇസ്താംബുളിലെ സൗദി എംബസിയിലുണ്ടായ തര്‍ക്കത്തിനിടയ്ക്ക് ഖഷോഗി കൊല്ലപ്പെട്ടതായി സൗദി വൃത്തങ്ങള്‍ സമ്മതിച്ചിരുന്നു. കുറ്റവാളികള്‍ തുര്‍ക്കിയിലെ നിയമപ്രകാരം ശിക്ഷ അനുഭവിക്കണമെന്നും നിയമത്തിന് മുന്നിലെത്തണമെന്നും എര്‍ദോഗാന്‍ ആവശ്യപ്പെട്ടിരുന്നു. ഖഷോഗിയുടെ കൊലപാതകം അന്താരാഷ്ട്ര തലത്തില്‍ സൗദിക്ക് വലിയ നഷ്ടങ്ങളുണ്ടാക്കുമെന്നാണ് സൂചന. മുഹമ്മദ് ബിന്‍ സല്‍മാനെ നിരന്തരം വിമര്‍ശിച്ചിരുന്ന ഖഷോഗിയെ ഇല്ലാതാക്കിയത് അദ്ദേഹത്തിന്റെ നേരിട്ടുള്ള നിര്‍ദേശപ്രകാരമായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.