ഖഷോഗിയുടെ കൊലപാതകം; സൗദിക്ക് പിന്തുണയുമായി സ്‌പെയിന്‍; കടുത്ത നടപടിയുണ്ടാകുമെന്ന് ഫ്രാന്‍സ്

മാധ്യമ പ്രവര്ത്തകനായ ജമാല് ഖഷോഗിയുടെ കൊലപാതകത്തിന് പശ്ചാത്തലത്തില് സൗദിയുമായുള്ള ബന്ധത്തില് മാറ്റങ്ങളൊന്നും വരുത്താന് ഉദ്ദേശിക്കുന്നില്ലെന്ന് സ്പെയിന് പ്രധാനമന്ത്രി പെട്രോ സാഞ്ചസ്. മനുഷ്യാവകാശത്തിനൊപ്പം തന്നെയാണ് തങ്ങള്. ഖഷോഗിയെ കൊലപ്പെടുത്തിവരെ ശിക്ഷിക്കണം എന്നാണ് സ്പെയിനിന്റെ നിലപാട്. എന്നാല് ഇക്കാരണത്താല് സൗദിയുമായുള്ള കരാറുകള് റദ്ദാക്കില്ല. റദ്ദാക്കിയാല് ജനതയെ ശിക്ഷിക്കുന്നതിന് തുല്യമാകും. കേസിന്റെ കണ്ടെത്തലുകള് അനുസരിച്ച് മറ്റുള്ള കാര്യങ്ങള് അറിയിക്കുമെന്നും പെട്രോ സാഞ്ചസ് വ്യക്തമാക്കി.
 | 

ഖഷോഗിയുടെ കൊലപാതകം; സൗദിക്ക് പിന്തുണയുമായി സ്‌പെയിന്‍; കടുത്ത നടപടിയുണ്ടാകുമെന്ന് ഫ്രാന്‍സ്

മാഡ്രിഡ്: മാധ്യമ പ്രവര്‍ത്തകനായ ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തിന് പശ്ചാത്തലത്തില്‍ സൗദിയുമായുള്ള ബന്ധത്തില്‍ മാറ്റങ്ങളൊന്നും വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സ്‌പെയിന്‍ പ്രധാനമന്ത്രി പെട്രോ സാഞ്ചസ്. മനുഷ്യാവകാശത്തിനൊപ്പം തന്നെയാണ് തങ്ങള്‍. ഖഷോഗിയെ കൊലപ്പെടുത്തിവരെ ശിക്ഷിക്കണം എന്നാണ് സ്‌പെയിനിന്റെ നിലപാട്. എന്നാല്‍ ഇക്കാരണത്താല്‍ സൗദിയുമായുള്ള കരാറുകള്‍ റദ്ദാക്കില്ല. റദ്ദാക്കിയാല്‍ ജനതയെ ശിക്ഷിക്കുന്നതിന് തുല്യമാകും. കേസിന്റെ കണ്ടെത്തലുകള്‍ അനുസരിച്ച് മറ്റുള്ള കാര്യങ്ങള്‍ അറിയിക്കുമെന്നും പെട്രോ സാഞ്ചസ് വ്യക്തമാക്കി.

അതേസമയം ഖഷോഗി വധവുമായി ബന്ധപ്പെട്ട് കടുത്ത നിലപാടുകള്‍ സ്വീകരിക്കുമെന്ന് ഫ്രാന്‍സ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൊലപാതകത്തില്‍ സൗദിയുടെ പങ്ക് വ്യക്തമാണ്. ശക്തമായ നിലപാട് സ്വീകരിക്കുമെന്നും ഫ്രാന്‍സ് പ്രതിനിധി പറഞ്ഞു. കേസുമായി ബന്ധപ്പെട്ട ഇതു വരെയുള്ള കണ്ടെത്തലുകളെല്ലാം ഫ്രഞ്ച് ഇന്റലിജന്‍സ് വിഭാഗം ശരി വെച്ചിട്ടുണ്ട്. എന്നാല്‍ അന്തിമ തീരുമാനമെടുക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്നും ഫ്രഞ്ച് സര്‍ക്കാര്‍ വക്താവ് ബെഞ്ചമിന്‍ ഗ്രിവേക്‌സ് വ്യക്തമാക്കി.

ഖഷോഗിയുടെ കൊലപാതകത്തെ തുടര്‍ന്ന് സൗദിക്ക് അന്താരാഷ്ട്ര തലത്തില്‍ ഒരുപാട് ബന്ധങ്ങള്‍ നഷ്ടമാകുമെന്നാണ് റിപ്പോര്‍ട്ട്. അമേരിക്കയുമായുള്ള സൗദിയുടെ ബന്ധത്തില്‍ വലിയ വിള്ളലുണ്ടായിട്ടുണ്ട്. ഇസ്താംബൂളിലെ സൗദി എംബസിയില്‍ വെച്ച് സൗദിയില്‍ നിന്നെത്തിയ പതിനഞ്ചംഗ സംഘമാണ് ഖഷോഗിയെ കൊലപ്പെടുത്തിയതെന്നാണ് തുര്‍ക്കി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനാണ് കൊലപാതകത്തിന് ഉത്തരവിട്ടതെന്നും ആരോപണമുണ്ട്.