മുന്‍ യുഎന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നാന്‍ അന്തരിച്ചു

നോബേല് പുരസ്കാര ജേതാവും മുന് യുഎന് സെക്രട്ടറി ജനറലുമായിരുന്നു കോഫി അന്നാന് അന്തരിച്ചു. 80 വയസായിരുന്നു. വാര്ദ്ധക്യ സഹജമായ രോഗങ്ങള് കാരണം ചികിത്സയിലായിരുന്നു. ആഫ്രിക്കയിലെ എയ്ഡ്സിനെതിരായ ക്യാംപെയിനിന് ചുക്കാന് പിടിച്ച പ്രമുഖരില് ഒരാളായിരുന്നു കോഫി അന്നാന്. യുഎന്നിന്റെ ഏഴാം സെക്രട്ടറി ജനറലായി 1997 മുതല് 2006 വരെ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആഫ്രിക്കന് ജനത അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് ലോകശ്രദ്ധയാകര്ഷിച്ച നിരവധി പ്രവര്ത്തനങ്ങള്ക്ക് നേതൃത്വം നല്കിയിരുന്നു.
 | 

മുന്‍ യുഎന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നാന്‍ അന്തരിച്ചു

ബേണ്‍: നോബേല്‍ പുരസ്‌കാര ജേതാവും മുന്‍ യുഎന്‍ സെക്രട്ടറി ജനറലുമായിരുന്നു കോഫി അന്നാന്‍ അന്തരിച്ചു. 80 വയസായിരുന്നു. വാര്‍ദ്ധക്യ സഹജമായ രോഗങ്ങള്‍ കാരണം ചികിത്സയിലായിരുന്നു. ആഫ്രിക്കയിലെ എയ്ഡ്‌സിനെതിരായ ക്യാംപെയിനിന് ചുക്കാന്‍ പിടിച്ച പ്രമുഖരില്‍ ഒരാളായിരുന്നു കോഫി അന്നാന്‍. യുഎന്നിന്റെ ഏഴാം സെക്രട്ടറി ജനറലായി 1997 മുതല്‍ 2006 വരെ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആഫ്രിക്കന്‍ ജനത അനുഭവിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ലോകശ്രദ്ധയാകര്‍ഷിച്ച നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു.

1938ല്‍ ഏപ്രില്‍ 8ന് ഘാനയിലെ കുമാസിയില്‍ ജനിച്ച കോഫി അന്നാന്‍ സാമൂഹിക സാംസ്‌കാരിക മേഖലകളില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ്. ഘാനയില്‍നിന്നുള്ള നയതന്ത്ര ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം യുഎന്നിന്റെ തലപ്പത്ത് എത്തിയ ആദ്യത്തെ കറുത്ത വര്‍ഗക്കാരന്‍ കൂടിയാണ്. സിറിയയില്‍ ആഭ്യന്തര സംഘര്‍ഷം മുറുകിയിരിക്കുന്ന ഘട്ടത്തില്‍ യുഎന്‍ പ്രതിനിധിയായി പ്രവര്‍ത്തിച്ചിരുന്നു. രക്തരൂക്ഷിതമായ സിറിയയില്‍ വിമതരുമായി നിരവധി ചര്‍ച്ചകള്‍ അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ നടന്നിട്ടുണ്ട്.

സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയ ശേഷം ഇന്റര്‍നാഷണല്‍ റിലേഷന്‍സില്‍ ബിരുദാനന്തര ബിരുദവും സ്വന്തമാക്കി. യുഎന്നിന്റെ ചാരിറ്റി വിഭാഗവുമായി ചേര്‍ന്നായിരുന്ന ആദ്യകാല പ്രവര്‍ത്തനം.