ഇറാന്‍-അമേരിക്ക യുദ്ധസാധ്യത വര്‍ദ്ധിക്കുന്നു; തയ്യാറെടുപ്പുകളുമായി കുവൈറ്റ്

കുവൈത്ത് സിറ്റി: ഇറാന്‍-അമേരിക്ക യുദ്ധസാധ്യത തുടരുന്ന സാഹചര്യത്തില്‍ തയ്യാറെടുപ്പുകളുമായി യു.എ.ഇ. നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് എല്ലാ തയ്യാറെടുപ്പുകളും നടത്തി കഴിഞ്ഞതായി സര്‍ക്കാര്‍ വക്താവ് താരിഖ് അല്‍ മസ്‌റം വ്യക്തമാക്കിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ അയവുവന്നില്ലെങ്കില്‍ ഇറാനമായി അമേരിക്ക യുദ്ധത്തിലേര്‍പ്പെടും. നിലവില്‍ അമേരിക്കയ്ക്ക് ആവശ്യമായ സാഹചര്യങ്ങളൊരുക്കുന്നത് കുവൈറ്റാണ്. കഴിഞ്ഞ മാസം അമേരിക്കയുടെ യുദ്ധവിമാനങ്ങള്‍ കുവൈറ്റ് എയര്‍പോര്‍ട്ടില്‍ സജ്ജമായി നില്‍ക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
അതേസമയം നിലവിലെ സാഹചര്യം ചര്ച്ച ചെയ്യാന് കുവൈറ്റ് വിദേശകാര്യ മന്ത്രി അമേരിക്കന്, ബ്രിട്ടീഷ് അംബാസിഡര്മാരുമായി ചര്ച്ച നടത്തി. എന്തെല്ലാം മുന്‍കരുതലുകളാണ് സ്വീകരിക്കേണ്ടതെന്ന് സംബന്ധിച്ച നേരത്തെ തന്നെ കുവൈറ്റ് വിദഗദ്ധരുടെ അഭിപ്രായം തേടിയിരുന്നു. പിന്നാലെയാണ് സര്‍ക്കാറും പാര്‍ലമെന്റ് അംഗങ്ങളും നടത്തിയ കൂടിക്കാഴ്ച നടത്തിയത്. അമേരിക്കയുടെ അത്യാധുനിക ചാരവിമാനം ഗോബല്‍ ഹോക്ക് ഇറാന്‍ വെടിവെച്ചിട്ടതിന് ശേഷമാണ് മേഖലയില്‍ സംഘര്‍ഷ സാധ്യത വര്‍ധിച്ചത്.
സര്‍ക്കാറും സൈന്യവും എല്ലാവിധ മുന്‍കരുതലുകളും എടുത്തിട്ടുണ്ട്. ആറ് മാസത്തേക്കുള്ള മരുന്നുകളും ഭക്ഷണവും കരുതിയിട്ടുണ്ടെന്നും സര്‍ക്കാര്‍ വക്താവ് വ്യക്തമാക്കി. യുദ്ധം ഉള്‍പ്പെടെ ഏത് അടിയന്തര സാഹചര്യവും നേരിടുന്നതിനാവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.