സ്വവര്‍ഗാനുരാഗികളുടെ അവകാശങ്ങള്‍ക്കായി കുവൈറ്റില്‍ സ്വദേശികളുടെ സംഘടന

സ്വര്ഗാനുരാഗികളുടെ പ്രശ്നങ്ങള്ക്ക് പരിഹാരം കാണുകയും ചൂഷണത്തിന് ഇരയാകുന്നവര്ക്ക് പരിരക്ഷയും ഉറപ്പു വരുത്തുകയായിരിക്കും കൂട്ടായ്മയുടെ ലക്ഷ്യം.
 | 
സ്വവര്‍ഗാനുരാഗികളുടെ അവകാശങ്ങള്‍ക്കായി കുവൈറ്റില്‍ സ്വദേശികളുടെ സംഘടന

കുവൈറ്റ് സിറ്റി: സ്വവര്‍ഗാനുരാഗികളുടെ അവകാശങ്ങള്‍ക്കായി കുവൈറ്റില്‍ സ്വദേശികളുടെ കൂട്ടായ്മ. സര്‍ക്കാര്‍ അനുമതിയോടെ പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനയായി കൂട്ടായ്മയെ മാറ്റാനുള്ള ശ്രമത്തിലാണ് പ്രവര്‍ത്തകര്‍. ഇതിനായി സാമൂഹികകാര്യ മന്ത്രാലയത്തെ സമീപിക്കുമെന്നും കൂട്ടായ്മയിലെ അംഗങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം കൂട്ടായ്മയുടെ പേരോ അംഗങ്ങളുടെ പേരുകളോ ഒന്നും വെളിപ്പെടുത്താന്‍ ആരും തയ്യാറായിട്ടില്ല.

സ്വര്‍ഗാനുരാഗികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയും ചൂഷണത്തിന് ഇരയാകുന്നവര്‍ക്ക് പരിരക്ഷയും ഉറപ്പു വരുത്തുകയായിരിക്കും കൂട്ടായ്മയുടെ ലക്ഷ്യം. ലിബര്‍ട്ടി എന്ന് പേരായിരിക്കും ഔദ്യോഗികമായി അംഗീകാരം ലഭിച്ചാല്‍ സംഘടനയ്ക്ക് നല്‍കുക. 30 സ്വദേശികള്‍ ചേര്‍ന്നാണ് കൂട്ടായ്മ രൂപീകരിച്ചിരിക്കുന്നത്.

സ്വവര്‍ഗാനുരാഗം നിയമം മൂലം നിരോധിച്ചിട്ടുള്ള രാജ്യങ്ങളിലൊന്നാണ് കുവൈറ്റ്. ഇവിടെ സ്വവര്‍ഗ രതിയിലേര്‍പ്പെടുന്നവര്‍ക്ക് ശരിഅ നിയമം അനുശാസിക്കുന്ന ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരും. 2007ല്‍ ഇതേ ആവശ്യം ഉന്നയിച്ച് മന്ത്രാലയത്തിനെ ചിലര്‍ സമീപിച്ചിരുന്നു. എന്നാല്‍ അനുമതി ലഭിച്ചില്ല.