188 പേരുമായി പുറപ്പെട്ട ഇന്തോനേഷ്യന്‍ വിമാനം കടലില്‍ തകര്‍ന്നു വീണു

188 പേരുമായി പുറപ്പെട്ട ഇന്തോനേഷ്യന് വിമാനം കടലില് തകര്ന്നു വീണു. ജക്കാര്ത്തയില് നിന്ന് ബങ്കാ ദ്വീപിലെ പങ്കാല് പിനാങ്കിലേക്ക് പോയ ലയണ് എയറിന്റെ ബോയിംഗ് 737 മാക്സ് 8 വിമാനമാണ് തകര്ന്നു വീണത്. അപകട കാരണം വ്യക്തമായിട്ടില്ല. രക്ഷാപ്രവര്ത്തനം തുടരുകയാണ്. വിമാനത്തിലുള്ളിലുണ്ടായിരുന്നവരെ ആരെയും രക്ഷപ്പെടുത്താന് സാധിച്ചിട്ടെല്ലെന്നാണ് റിപ്പോര്ട്ടുകള്. പറന്നുയര്ന്ന ഉടന് വിമാനം കടലിലേക്ക് പതിക്കുകയായിരുന്നു.
 | 

188 പേരുമായി പുറപ്പെട്ട ഇന്തോനേഷ്യന്‍ വിമാനം കടലില്‍ തകര്‍ന്നു വീണു

ജക്കാര്‍ത്ത: 188 പേരുമായി പുറപ്പെട്ട ഇന്തോനേഷ്യന്‍ വിമാനം കടലില്‍ തകര്‍ന്നു വീണു. ജക്കാര്‍ത്തയില്‍ നിന്ന് ബങ്കാ ദ്വീപിലെ പങ്കാല്‍ പിനാങ്കിലേക്ക് പോയ ലയണ്‍ എയറിന്റെ ബോയിംഗ് 737 മാക്‌സ് 8 വിമാനമാണ് തകര്‍ന്നു വീണത്. അപകട കാരണം വ്യക്തമായിട്ടില്ല. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. വിമാനത്തിലുള്ളിലുണ്ടായിരുന്നവരെ ആരെയും രക്ഷപ്പെടുത്താന്‍ സാധിച്ചിട്ടെല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പറന്നുയര്‍ന്ന ഉടന്‍ വിമാനം കടലിലേക്ക് പതിക്കുകയായിരുന്നു.

184 യാത്രക്കാരും രണ്ട് പൈലറ്റുമാരടക്കം ഏഴ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. 210 പേരെ ഉള്‍ക്കൊള്ളാവുന്ന വിമാനമാണ് ലയണ്‍ എയറിന്റെ ബോയിംഗ് 737 മാക്‌സ് 8. ബോയിംഗ് ശ്രേണിയിലെ ഏറ്റവും പുതിയ വിമാനമാണ് 737 മാക്‌സ് 8. പ്രാദേശിക സമയം തിങ്കളാഴ്ച രാവിലെ 6.20ന് പറന്നുയര്‍ന്ന വിമാനവുമായി 6.33 നാണ് അവസാന ആശയവിനിമയം നടന്നത്. മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ വിമാനം കടലില്‍ പതിച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നു. 40 മീറ്റര്‍ ആഴത്തിലേക്ക് വിമാനം കുത്തിയിറങ്ങയതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.

ഇന്തോനേഷ്യന്‍ നേവിയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. വിമാനത്തിലുണ്ടായിരുന്നവരുടെ ബന്ധുക്കള്‍ വിമാനത്താവളത്തില്‍ തടിച്ചു കൂടിയിട്ടുണ്ട്. ആരെയും രക്ഷപ്പെടുത്തിയതായി സ്ഥിരീകരണം ഉണ്ടായിട്ടില്ല. ലയണ്‍ എയര്‍ വിമാനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് മൂന്നാം തവണയാണ്. 2013 ല്‍ ഒരു ലയണ്‍ എയര്‍ വിമാനം ബാലിക്ക് സമീപം കടലില്‍ ഇടിച്ചിറക്കിയിരുന്നു. അന്ന് വിമാനത്തിലുണ്ടായിരുന്ന 108 പേരും കാര്യമായ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.