കൂട്ടിനുള്ളില്‍ കയറിയ പാര്‍ക്ക് ഉടമസ്ഥന്റെ കഴുത്ത് സിംഹം കടിച്ചുമുറിച്ചു; വീഡിയോ
കൂട്ടിനുള്ളിലേയ്ക്ക് കയറിയ പാര്ക്കുടമയുടെ കഴുത്ത് സിംഹം കടിച്ചുമുറിച്ചു. സൗത്ത് ആഫ്രിക്കയിലെ മാര്ക്കേല പ്രിഡേറ്റര് വന്യജീവി സങ്കേതത്തിലാണ് സംഭവം. സന്ദര്ശകരിലൊരാളാണ് അപകട ദൃശ്യങ്ങള് പുറത്തുവിട്ടിരിക്കുന്നത്. കൂട്ടിനുള്ളില് പ്രവേശിച്ച പാര്ക്ക് ഉടമയെ പിന്നാലെ വന്ന് ആക്രമിച്ച സിംഹം അദ്ദേഹത്തിന്റെ കഴുത്തില് കടിച്ചുകൊണ്ട് ഓടുകയായിരുന്നു. ഇയാളിപ്പോള് അതീവ ഗുരുതരാവസ്ഥയില് ചികിത്സയിലാണ്.
കൂട്ടിനുള്ളില്‍ പാര്‍ക്ക് ജിവനക്കാര്‍ നല്‍കിയ ഭക്ഷണം കഴിച്ചതിന് ശേഷം തിരികെ നടക്കുകയായിരുന്ന സിംഹം പാര്‍ക്ക് ഉടമയെ കണ്ടയുടന്‍ ആക്രമിക്കുകയായിരുന്നു. രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഉടമയെ കടിച്ചെടുത്ത് സിംഹം സമീപത്തുള്ള കുറ്റിക്കാട്ടിലേക്ക് പോയി. ദൃക്‌സാക്ഷികള്‍ ബഹളം വെച്ചെങ്കിലും സിംഹം പിന്‍വാങ്ങാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് മയക്ക് വെടിവെച്ചാണ് സിംഹത്തെ കീഴ്‌പ്പെടുത്തിയത്.
പാര്‍ക്ക് ഉടമസ്ഥന്‍ എന്തിനാണ് കൂട്ടില്‍ കയറിയതെന്ന് വ്യക്തമല്ല. ഇയാളുടെ അശ്രദ്ധയാണ് വലിയ അപകടം ക്ഷണിച്ചു വരുത്തിയത്. പാര്‍ക്കിലെ ജീവനക്കാര്‍ തക്കസമയത്ത് എത്തിയതാണ് ഇയാളുടെ ജീവന്‍ രക്ഷിക്കാന്‍ സഹായിച്ചത്. സംഭവത്തില്‍ പോലീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
വീഡിയോ കാണാം
Yena aya Kwini? pic.twitter.com/f4AQma6b7z
— Man’s Not Barry Roux (@AdvBarryRoux) May 1, 2018