പാലസ്തീന്‍ ജനത വേദനിക്കുമ്പോള്‍ ശാന്തരായി എങ്ങനെ കളിക്കാനാകും? ഇസ്രയേലുമായുള്ള മത്സരത്തില്‍ നിന്ന് പിന്‍മാറിയതിനെക്കുറിച്ച് മെസ്സി

പാലസ്തീന് ജനത വേദനിച്ചിരിക്കുമ്പോള് എങ്ങനെ ശാന്തരായി കളിക്കാനാകുമെന്ന് അര്ജന്റീനയുടെ ലയണല് മെസ്സി. ഇസ്രായേലുമായി നടക്കാനിരുന്ന സന്നാഹ മത്സരത്തില് നിന്ന് പിന്മാറിയതിനെക്കുറിച്ചാണ് മെസ്സിയുടെ വിശദീകരണം. അര്ജന്റീന ക്യാപ്റ്റന് ഗോണ്സാലോ ഹിഗ്വെയിനാണ് ഇക്കാര്യം പറഞ്ഞത്. ഇസ്രായേ ല് ജറുസലേം പിടിച്ചെടുത്തതിന്റെ 70-ാം വാര്ഷികത്തിന്റെ ഭാഗമായാണ് ജൂണ് 10ന് ലോകകപ്പ് സന്നാഹ മത്സരം സംഘടിപ്പിച്ചത്.
 | 

പാലസ്തീന്‍ ജനത വേദനിക്കുമ്പോള്‍ ശാന്തരായി എങ്ങനെ കളിക്കാനാകും? ഇസ്രയേലുമായുള്ള മത്സരത്തില്‍ നിന്ന് പിന്‍മാറിയതിനെക്കുറിച്ച് മെസ്സി

പാലസ്തീന്‍ ജനത വേദനിച്ചിരിക്കുമ്പോള്‍ എങ്ങനെ ശാന്തരായി കളിക്കാനാകുമെന്ന് അര്‍ജന്റീനയുടെ ലയണല്‍ മെസ്സി. ഇസ്രായേലുമായി നടക്കാനിരുന്ന സന്നാഹ മത്സരത്തില്‍ നിന്ന് പിന്‍മാറിയതിനെക്കുറിച്ചാണ് മെസ്സിയുടെ വിശദീകരണം. അര്‍ജന്റീന ക്യാപ്റ്റന്‍ ഗോണ്‍സാലോ ഹിഗ്വെയിനാണ് ഇക്കാര്യം പറഞ്ഞത്. ഇസ്രായേ ല്‍ ജറുസലേം പിടിച്ചെടുത്തതിന്റെ 70-ാം വാര്‍ഷികത്തിന്റെ ഭാഗമായാണ് ജൂണ്‍ 10ന് ലോകകപ്പ് സന്നാഹ മത്സരം സംഘടിപ്പിച്ചത്.

മത്സരത്തില്‍ പങ്കെടുക്കുന്നതു കൊണ്ട് അര്‍ജന്റീനക്ക് എന്തെങ്കിലും കുഴപ്പമുണ്ടായിട്ടല്ല, പക്ഷേ പാലസ്തീന്‍ ജനത വേദനിച്ചിരിക്കുമ്പോള്‍ ശാന്തരായി കളിക്കാന്‍ എങ്ങനെ സാധിക്കുമെന്ന് മെസ്സി ചോദിച്ചു. അത് ശരിയാണെന്ന് തങ്ങള്‍ക്ക് തോന്നിയെന്ന് ഹിഗ്വെയിന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഒരു അര്‍ജന്റീനിയന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മെസ്സിയും ഇക്കാര്യം വിശദീകരിച്ചു.

യുണിസെഫിന്റെ അംബാസഡറായ തനിക്ക് പാലസ്തീനിലെ നിരപരാധികളായ കുഞ്ഞുങ്ങളെ കൊല്ലുന്നവര്‍ക്കൊപ്പം കളിക്കാന്‍ സാധിക്കില്ല. ഫുട്‌ബോളര്‍ എന്നതിനേക്കാള്‍ മനുഷ്യരാണ് എന്നതുകൊണ്ടാണ് ഈ മത്സരത്തില്‍ നിന്ന് പിന്‍മാറിയതെന്നും മെസ്സി പറഞ്ഞു.