വംശീയ പരാമര്‍ശം നടത്തിയ ലോഡ് മേയര്‍ ഓഫ് ലിവര്‍പൂള്‍ രാജിവെച്ചു

ലിവര്‍പൂള്‍: വംശീയ പരാമര്‍ശം നടത്തിയ ലോഡ് മേയര്‍ ഓഫ് ലിവര്‍പൂള്‍ പീറ്റര്‍ ബ്രെന്നന്‍ രാജിവെച്ചു. കറുത്ത വര്‍ഗക്കാരെ അപമാനിക്കാന്‍ ശ്രമിച്ച സംഭവം വിവാദമായതോടെയാണ് പീറ്റര്‍ ബ്രെന്നന്‍ രാജിവെക്കാന്‍ നിര്‍ബന്ധിതനായത്. കറുത്ത വംശജനയാ മനുഷ്യനെ ബ്രെന്നന് കുരങ്ങന്മാരുമായി താരതമ്യം ചെയ്യുന്ന വീഡിയോ സോഷ്യല് മീഡിയയില് പ്രചരിച്ചിരുന്നു. പിന്നാലെയാണ് രാജി.
ബ്രെന്നന്റെ പ്രസ്താവന ഞെട്ടിക്കുന്നതായിരുന്നുവെന്നാണ് ലിവര്‍പൂളിലെ ‘ഡയറക്ട്‌ലി ഇലക്ടഡ്’ മേയറായ ജോ ആന്‍ഡേഴ്‌സണ്‍ പ്രതികരിച്ചത്. ബ്രെന്നനെതിരെ സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും പ്രതിഷേധം തുടരുകയാണ്. ഓള്‍ഡ് സ്വാനില്‍ നിന്ന് ലേബര്‍ പാര്‍ട്ടി ടിക്കറ്റിലാണ് ബ്രെന്നന്‍ കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെടുന്നത്. 2019 മെയില്‍ ലോഡ് മേയറായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
താന്‍ ചെയ്തത് തെറ്റായെന്ന് ബോധ്യപ്പെട്ടുവെന്ന് ബ്രെന്നന്‍ പിന്നീട് പ്രതികരിച്ചു. ഞാന്‍ ചെയ്തത് വളരെ വലിയ തെറ്റാണ്. പരാമര്‍ശം വംശീയതയും പ്രകോപരവുമായിരുന്നുവെന്ന് മനസിലാക്കുന്നുവെന്നും ബ്രെന്നന്‍ പറഞ്ഞു. അതേസമയം താന്‍ ആരെയും മനപൂര്‍വ്വം വേദനിപ്പിക്കാനായി ചെയ്തതായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.