സമാധാനത്തിനുള്ള നൊബേൽ സമ്മാനം കൈലാഷ് സത്യാർത്ഥിക്കും മലാലയ്ക്കും

സമാധാനത്തിനുള്ള ഈ വർഷത്തെ നൊബേൽ പുരസ്കാരം ഇന്ത്യക്കാരനായ കൈലാഷ് സത്യാർത്ഥിക്കും മലാല യൂസഫ് സായിക്കും. കൈലാഷ് ബാലാവകാശ പ്രവർത്തകനും ബച്പൻ ബച്ചാവോ ആന്ദോളൻ സാരഥിയുമാണ്. സമാധാനത്തിനുള്ള നൊബേൽ സമ്മാനം നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് കൈലാഷ്.
 | 
സമാധാനത്തിനുള്ള നൊബേൽ സമ്മാനം കൈലാഷ് സത്യാർത്ഥിക്കും മലാലയ്ക്കും

 സ്‌റ്റോക്കോം: സമാധാനത്തിനുള്ള ഈ വർഷത്തെ നൊബേൽ പുരസ്‌കാരം ഇന്ത്യക്കാരനായ കൈലാഷ് സത്യാർത്ഥിക്കും മലാല യൂസഫ് സായിക്കും. കൈലാഷ് ബാലാവകാശ പ്രവർത്തകനും ബച്പൻ ബച്ചാവോ ആന്ദോളൻ സാരഥിയുമാണ്. സമാധാനത്തിനുള്ള നൊബേൽ സമ്മാനം നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് കൈലാഷ്. നൊബേൽ സമ്മാനം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് മലാല.

ഫ്രാൻസിസ് മാർപാപ്പ, എഡ്വേഡ് സ്‌നോഡൻ, ജപ്പാനിലെ സമാധാന സംഘടന എന്നിവർക്കാണ് പുരസ്‌കാരത്തിനു കൂടുതൽ സാധ്യത കൽപ്പിച്ചിരുന്നത്. സിറിയയിലെ രാസായുധങ്ങൾ നശിപ്പിക്കാനുള്ള പ്രവർത്തനത്തിലൂടെ ലോകശ്രദ്ധ നേടിയ രാസായുധ നിരോധന സംഘടന (ഒ.പി.സി.ഡബ്ല്യു)യ്ക്കായിരുന്നു കഴിഞ്ഞ വർഷത്തെ സമാധാന നൊബേൽ. മൂന്നൂറോളം നോമിനേഷനുകളാണ് സമിതിയിക്ക് മുൻപിലുണ്ടായിരുന്നത്.