സാമ്പത്തിക തട്ടിപ്പ്; ഓസ്ട്രേലിയയില്‍ മലയാളി മൈഗ്രേഷന്‍ ഏജന്റിന് വിലക്ക്
ഓസ്ട്രേലിയയില്‍ പ്രവര്‍ത്തിച്ചിരുന്ന മലയാളി മൈഗ്രേഷന്‍ ഏജന്റിന് വിലക്ക്.
Jun 11, 2019, 10:18 IST
| പെര്‍ത്ത്: ഓസ്ട്രേലിയയില്‍ പ്രവര്‍ത്തിച്ചിരുന്ന മലയാളി മൈഗ്രേഷന്‍ ഏജന്റിന് വിലക്ക്. പെര്‍ത്തില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന സിനോഗ് കണ്‍സള്‍ട്ടന്റിന്റെ ഡയറക്ടറായ സിനിറ്റ ബാബുവിനാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സാമ്പത്തിക തട്ടിപ്പും ക്രമക്കേടും ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് മൈഗ്രേഷന്‍ ഏജന്റ്സ് രജിസ്ട്രേഷന് അതോറിറ്റിയാണ് (MARA) വിലക്ക് നല്‍കിയത്.
വിലക്ക് അഞ്ചു വര്‍ഷത്തേക്കാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നിരവധി പേര് തങ്ങളുടെ പണം നഷ്ടമായെന്ന പരാതിയുമായി രംഗത്തെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് നടപടിയെന്നാണ് സൂചന. ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് മൈഗ്രേഷന്‍ ഏജന്റുമാര്‍ക്ക് ലഭിക്കുന്ന പരമാവധി ശിക്ഷയാണ് ലഭിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.