ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലില്‍ മലയാളികളും; മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതം
ടെഹ്‌റാന്‍: കഴിഞ്ഞ ദിവസം ഇറാന് പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലില് മലയാളി ജീവനക്കാരും. മൂന്ന് മലയാളികള്‍ കപ്പലില്‍ ഉണ്ടെന്നാണ് വിവരം. കളമശേരി സ്വദേശിയായ ഡിജോ പാപ്പന്‍ കപ്പലിലുള്ളതായി ബന്ധുക്കളെ ഓപ്പറേറ്ററായ സ്റ്റെന ബള്‍ക്ക് അറിയിച്ചു. പള്ളുരുത്തി, തൃപ്പൂണിത്തുറ സ്വദേശികളാണ് മറ്റ് രണ്ടു പേരെന്നാണ് വിവരം. എന്നാല്‍ ഇക്കാര്യം സര്‍ക്കാര്‍ തലത്തില്‍ സ്ഥിരീകരിച്ചിട്ടില്ല.
രണ്ടു ദിവസങ്ങള്‍ക്ക് മുമ്പാണ് ഹോര്‍മൂസ് കടലിടുക്കില്‍ വെച്ച് സ്വീഡിഷ് ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് എണ്ണക്കപ്പല്‍ സ്റ്റെന ഇംപെറോ ഇറാന്‍ പിടിച്ചെടുത്തത്. അന്തര്‍ദേശീയ സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്നാരോപിച്ചായിരുന്നു നടപടി. ജിബ്രാള്‍ട്ടറില്‍ തടഞ്ഞുവെച്ച എണ്ണക്കപ്പല്‍ വിട്ടു കിട്ടാതെ ബ്രിട്ടീഷ് കപ്പല്‍ കൈമാറില്ലെന്നാണ് ഇറാന്‍ നല്‍കുന്ന സൂചന.
23 ജീവനക്കാരാണ് കപ്പലിലുള്ളത്. ഇവരില്‍ 18 പേര്‍ ഇന്ത്യക്കാരാണ്. ഇവര്‍ സുരക്ഷിതരാണെന്നും മോചനത്തിനായി ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നും വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ പറഞ്ഞു. ജീവനക്കാര്‍ക്ക് ബുദ്ധിമുട്ടുകളൊന്നും നേരിടില്ലെന്ന് ഇറാന്‍ ഇന്ത്യക്ക്