കാണാതായ മലേഷ്യന്‍ വിമാനം തകര്‍ന്നതിന് കാരണം പൈലറ്റുമാരുടെ നീക്കം? വൈമാനിക രംഗത്തെ വിദഗ്ദ്ധന്‍ പറയുന്നത് ഇങ്ങനെ

2014 മാര്ച്ച് 8ന് മലേഷ്യന് വിമാനമായ എം.എച്ച് 370 കാണാതായതിന് പിന്നിലെ യഥാര്ത്ഥ കാരണം മറ്റൊന്നാണെന്ന് വെളിപ്പെടുത്തി വൈമാനിക വിദഗ്ദ്ധന് ലാറി വാന്സ്. 227 യാത്രക്കാരും 12 ജീവനക്കാരുമായി ബെയ്ജിംഗിലേക്ക് പുറപ്പെട്ട വിമാനം ദുരൂഹമായി അന്തരീക്ഷത്തില് മറഞ്ഞു. മലാക്ക കടലിടുക്കില് വെച്ചാണ് വിമാനവുമായുള്ള ബന്ധം അധികൃതര്ക്ക് നഷ്ടമാവുന്നത്. വിമാനം അപകടത്തില്പ്പെട്ട് തകര്ന്നുവെന്നായിരുന്നു അധികൃതരുടെ പ്രാഥമിക നിഗമനം. എന്നാല് വിമാനത്തിന്റെ അവശിഷ്ടങ്ങള് കണ്ടെത്തുന്നതില് പരാജയപ്പെട്ടതോടെ കാര്യങ്ങള് കൂടുതല് ദുരൂഹമായി തുടര്ന്നു.
 | 
കാണാതായ മലേഷ്യന്‍ വിമാനം തകര്‍ന്നതിന് കാരണം പൈലറ്റുമാരുടെ നീക്കം? വൈമാനിക രംഗത്തെ വിദഗ്ദ്ധന്‍ പറയുന്നത് ഇങ്ങനെ

കാര്‍ഡിഫ്: 2014 മാര്‍ച്ച് 8ന് മലേഷ്യന്‍ വിമാനമായ എം.എച്ച് 370 കാണാതായതിന് പിന്നിലെ യഥാര്‍ത്ഥ കാരണം മറ്റൊന്നാണെന്ന് വെളിപ്പെടുത്തി വൈമാനിക വിദഗ്ദ്ധന്‍ ലാറി വാന്‍സ്. 227 യാത്രക്കാരും 12 ജീവനക്കാരുമായി ബെയ്ജിംഗിലേക്ക് പുറപ്പെട്ട വിമാനം ദുരൂഹമായി അന്തരീക്ഷത്തില്‍ മറഞ്ഞു. മലാക്ക കടലിടുക്കില്‍ വെച്ചാണ് വിമാനവുമായുള്ള ബന്ധം അധികൃതര്‍ക്ക് നഷ്ടമാവുന്നത്. വിമാനം അപകടത്തില്‍പ്പെട്ട് തകര്‍ന്നുവെന്നായിരുന്നു അധികൃതരുടെ പ്രാഥമിക നിഗമനം. എന്നാല്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടതോടെ കാര്യങ്ങള്‍ കൂടുതല്‍ ദുരൂഹമായി തുടര്‍ന്നു.

വൈമാനിക വിദഗ്ദ്ധര്‍ ഉള്‍പ്പെടെയുള്ള ഈ മേഖലയിലെ ലോക പ്രശസ്തര്‍ വിമാനം കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല. വിമാനം വെടിവെച്ചിട്ടതാണെന്ന വാദവുമായി മറ്റു ചിലരും രംഗത്ത് വന്നു. എന്നാല്‍ ഈ വാദങ്ങളെല്ലാം തള്ളുന്നതാണ് ലാറി വാന്‍സിന്റെ കണ്ടെത്തല്‍. നിലവില്‍ ലഭിച്ച തെളിവുകള്‍ അനുസരിച്ച് വാന്‍സ് നടത്തിയ അന്വേഷണത്തില്‍ നിന്ന് വൈമാനികര്‍ നടത്തിയ നീക്കമാണ് വലിയ കൂട്ടക്കൊലയില്‍ കലാശിച്ചതെന്ന് വാദമുയരുന്നു. പൈലറ്റായിരുന്ന ക്യാപ്റ്റന്‍ സഹരി അഹമ്മദ് ഷായോ സഹ പൈലറ്റ് ഫാരിഖ് അബ്ദുള്‍ ഹാമിദോ ബോധപൂര്‍വ്വം എംഎച്ച് 370 കടലിലേക്ക് ഇടിച്ച് ഇറക്കുകയായിരുന്നുവെന്നാണ് ലാന്‍സിന്റെ വാദം.

വിമാനത്തിലുണ്ടായിരുന്ന ആരോ ഒരാള്‍ നടത്തിയ നീക്കത്തിന്റെ ഭാഗമായിരുന്നു വിമാനം കടലിലേക്ക് പതിക്കാന്‍ കാരണമായതെന്ന് ലാന്‍സ് പറയുന്നു. വിമാനത്തിന്റെ ചിറകുകള്‍ അപകട സമയത്ത് താഴ്ന്നിരുന്നു. കൂടാതെ കുറഞ്ഞ വേഗത്തിലാണ് സമുദ്രത്തിലേക്ക് വിമാനം ഇടിച്ച് ഇറങ്ങിയിരിക്കുന്നത്. ഇവയെല്ലാം വിരല്‍ ചൂണ്ടുന്നത് ആത്മഹത്യാപരമായ നീക്കത്തിന് വിമാനത്തിനുള്ളിലുള്ള ആരോ ശ്രമിച്ചുവെന്നാണ്. സാധ്യത പൈലറ്റിനോ സഹ പൈലറ്റിനോ ഇതില്‍ പങ്കുണ്ടാകാമെന്നും ലാന്‍സ് ചൂണ്ടിക്കാണിച്ചു.