ഇനി കോണ്ടം വേണ്ട; പുരുഷന്മാര്ക്കായി പുതിയ ഗര്‍ഭനിരോധന ജെല്‍ വരുന്നു!

ലണ്ടന്‍: സാധാരണ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ പലര്‍ക്കും ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നവയാണ്. ഇതില്‍ കോണ്ടം ഉപയോഗിച്ചാല്‍ ലൈംഗിക സുഖം കുറയുമെന്ന് കരുതുന്നവരുടെ എണ്ണവും കൂടുതലാണ്. കോണ്ടത്തെക്കുറിച്ചുള്ള ഇത്തരം തെറ്റിദ്ധാരണകള്‍ കാരണം പലരും കോണ്ട്രാസെപ്റ്റീവ് ഗുളികകള്‍ കഴിക്കാന്‍ പങ്കാളിയെ നിര്‍ബന്ധിക്കാറുണ്ട്. ഇവ പല പാര്‍ശ്വഫലങ്ങളും ഉള്ളവയാണെന്നതാണ് വാസ്തവം. എന്നാല്‍ ശാസ്ത്രലോകത്ത് നിന്ന് വരുന്ന റിപ്പോര്‍ട്ടുകള്‍ ഇത്തരക്കാര്‍ക്ക് സന്തോഷിക്കാന്‍ വക നല്‍കുന്നതാണ്. ഒരു ജെല്‍ ആണ് പുതിയ താരം.
പുരുഷന്മാരുടെ കൈകളുടെ മുകള്‍ ഭാഗത്തും തോളിലും ഈ ജെല്‍ പുരട്ടിയാല്‍ ഗര്‍ഭധാരണം തടയാന്‍ കഴിയും. കോണ്ട്രാസെപ്റ്റീവ് ജെല്ലിന്റെ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയെന്നാണ് വാര്‍ത്ത. ബ്രിട്ടനിലെ മാഞ്ചസ്റ്ററിലെയും എഡിന്‍ബറോയിലെയും രണ്ട് ദമ്പതികളില്‍ നടന്ന ആദ്യഘട്ട പരീക്ഷണം വിജയമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 450 ദമ്പതികളാണ് പരീക്ഷണത്തില്‍ പങ്കെടുക്കുന്നത്.
മുതുകില്‍ മുഖക്കുരുവിന് സമാനമായ കുരുക്കളും ശരീര ഭാരം കുറയുന്നതുമാണ് പാര്‍ശ്വഫലമായി അനുഭവപ്പെട്ടതെന്ന് പരീക്ഷണം നടത്തിയവരില്‍ ഒരാളായ ജെയിംസ് പറയുന്നു. ജെല്ലിന്റെ പാര്‍ശ്വഫലങ്ങളെക്കുറിച്ച് കൂടുതല്‍ പഠനം നടത്തേണ്ടതുണ്ട്. ഇതിന് ശേഷം ഇവ വിപണിയില്‍ ലഭ്യമാക്കുമെന്നാണ് സൂചന.
കൈകളുടെ മുകള്‍ ഭാഗത്തും തോളിലും പുരട്ടുന്ന ജെല്ല് പെട്ടന്ന് തന്നെ തൊലിയിലുടെ ആഗിരണം ചെയ്ത് വൃഷണത്തിലെ ഗര്‍ഭധാരണത്തിന് കാരണമാകുന്ന ബീജങ്ങളുടെ തോത് കുറയ്ക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുമെന്നാണ് പഠനത്തില്‍ വ്യക്തമായിരിക്കുന്നത്. ക്ലിനിക്കല്‍ ടെസ്റ്റുകള്‍ പൂര്‍ത്തിയാവാത്തതിനാല്‍ എത്ര നാളുകള്‍ക്കുള്ളില്‍ ഇവ വിപണിയിലെത്തുമെന്ന കാര്യം വ്യക്തമല്ല.