ലൈംഗിക അവയവയത്തില്‍ സിലിക്കോണ്‍ കുത്തിവെച്ച യുവാവിന് ദാരുണാന്ത്യം

ലൈംഗിക അവയവയത്തില് സിലിക്കോണ് കുത്തിവെച്ച യുവാവിന് ദാരുണാന്ത്യം. ഓസ്ട്രേലിയന് വംശജനായ ജാക്ക് ചാംപന് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സിലിക്കോണ് ഇന്ജെക്ഷന് സിന്ഡ്രോമാണ് മരണത്തിന് കാരണമെന്നാണ് പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ടില് വ്യക്തമാക്കിയിരിക്കുന്നത്. അമിതമായി സിലിക്കോണ് കുത്തിവെച്ചാലുണ്ടാകുന്ന അസുഖമാണ് സിലിക്കോണ് ഇന്ജെക്ഷന് സിന്ഡ്രോം.
 | 

ലൈംഗിക അവയവയത്തില്‍ സിലിക്കോണ്‍ കുത്തിവെച്ച യുവാവിന് ദാരുണാന്ത്യം

വാഷിംഗ്ടണ്‍: ലൈംഗിക അവയവയത്തില്‍ സിലിക്കോണ്‍ കുത്തിവെച്ച യുവാവിന് ദാരുണാന്ത്യം. ഓസ്‌ട്രേലിയന്‍ വംശജനായ ജാക്ക് ചാംപന്‍ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സിലിക്കോണ്‍ ഇന്‍ജെക്ഷന്‍ സിന്‍ഡ്രോമാണ് മരണത്തിന് കാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്. അമിതമായി സിലിക്കോണ്‍ കുത്തിവെച്ചാലുണ്ടാകുന്ന അസുഖമാണ് സിലിക്കോണ്‍ ഇന്‍ജെക്ഷന്‍ സിന്‍ഡ്രോം.

അതേസമയം ലൈംഗിക പങ്കാളിയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് മകന്‍ അമിതമായി സിലക്കോണ്‍ കുത്തിവെച്ചതെന്ന് ആരോപിച്ച് ജാക്ക് ചാംപന്റെ അമ്മ ആരോപിച്ചു. സ്വര്‍ഗാനുരാഗിയായ മകന്‍ അവന്റെ ലൈംഗിക പങ്കാളിയുടെ ആഗ്രഹപ്രകാരമാണ് സിലിക്കോണ്‍ കുത്തിവെച്ചതെന്നായിരുന്നു അമ്മ ആരോപിച്ചത്. എന്നാല്‍ ആരോപണം പങ്കാളി നിഷേധിച്ചു. താന്‍ യാതൊരു നിര്‍ബന്ധവും പറഞ്ഞിരുന്നില്ലെന്നും സ്വന്തം ആഗ്രഹപ്രകാരമാണ് സിലിക്കോണ്‍ കുത്തിവെച്ചതെന്നുമായിരുന്നു പങ്കാളിയുടെ വിശദീകരണം.

സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ലൈംഗിക അവയവത്തില്‍ സിലിക്കോണ്‍ കുത്തിവെക്കുന്നത് വലിയ അപകടങ്ങളിലേക്ക് നയിക്കുമെന്ന് മെഡിക്കല്‍ രംഗത്തെ വിദഗ്ദ്ധര്‍ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും വിവിധ രാജ്യങ്ങളില്‍ ഈ രീതി നിലനില്‍ക്കുന്നുണ്ട്. സ്വവര്‍ഗാനുരാഗികളുടെ അവകാശങ്ങള്‍ക്കായി നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു ജാക്ക് ചാംപന്‍.